ഉസ്‌ബക്കിസ്ഥാനില്‍ ഇരട്ട സ്വര്‍ണം: നീന്തല്‍താരം സജന്‍ പ്രകാശിനെ അഭിനന്ദിച്ച് കായികമന്ത്രി

ഇരട്ട സ്വർണം കരസ്ഥമാക്കിയ മലയാളി താരം സജന്‍ പ്രകാശിനെ അഭിനന്ദിച്ച് കായികമന്ത്രി ഇ പി ജയരാജന്‍.

Kerala Sports Minister E P Jayarajan praises swimmer Sajan Prakash

തിരുവനന്തപുരം: ഉസ്‌ബക്കിസ്ഥാൻ ഓപ്പൺ നീന്തല്‍ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം കരസ്ഥമാക്കിയ മലയാളി താരം സജന്‍ പ്രകാശിനെ അഭിനന്ദിച്ച് കായികമന്ത്രി ഇ പി ജയരാജന്‍. ഫേസ്‌ബുക്കിലൂടെയാണ് കായികമന്ത്രിയുടെ അഭിനന്ദനം. 

ഇ പി ജയരാജന്‍റെ അഭിനന്ദന കുറിപ്പ്

'ഉസ്‌ബക്കിസ്ഥാൻ രാജ്യാന്തര ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 2 സ്വർണ്ണം നേടിയ മലയാളി നീന്തൽ താരം സജൻ പ്രകാശിന് അഭിനന്ദനങ്ങൾ. കൊവിഡ് കാലത്ത് വിദേശത്ത് പരിശീലനം നടത്തിയിരുന്ന സജനെ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. ഒളിമ്പിക്‌സില്‍ മെഡലിനായി കഠിന പരിശീലനത്തിലാണ് സജൻ. അദ്ദേഹത്തിന് ആ നേട്ടം എത്തിപ്പിടിക്കാൻ കഴിയും. ആശംസകൾ'.

ടൂര്‍ണമെന്‍റില്‍ 200 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റര്‍ ബട്ടർഫ്ലൈ ഇനങ്ങളിലാണ് സജന്‍ പ്രകാശ് സ്വര്‍ണം ചൂടിയത്. ചുമലിന് പരിക്കേറ്റതിന്  ശേഷമുള്ള മിന്നും തിരിച്ചുവരവിലാണ് ഇരുപത്തിയേഴുകാരനായ താരം ഇരട്ട സ്വര്‍ണം നേടിയത് എന്നതാണ് സവിശേഷത. 

ഉസ്ബെക്കിസ്ഥാൻ രാജ്യാന്തര ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 2 സ്വർണ്ണം നേടിയ മലയാളി നീന്തൽ താരം സജൻ പ്രകാശിന് അഭിനന്ദനങ്ങൾ. കൊവിഡ്...

Posted by E.P Jayarajan on Wednesday, 14 April 2021

 

ഉസ്‌ബക്കിസ്ഥാനില്‍ സജന് സ്വര്‍ണ്ണത്തിളക്കം: വിശദമായി വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios