വിമൻസ് ലീഗ് സൈക്ലിംഗ് കേരളത്തിന് മികച്ച തുടക്കം
സ്നേഹ കെ, നിയാ സെബാസ്റ്റ്യൻ എന്നിവരാണ് കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയത്.വനിതാ എലൈറ്റ് വിഭാഗത്തിൽ മൂന്ന് സ്ഥാനങ്ങളും കേരളം സ്വന്തമാക്കി.
തിരുവനന്തപുരം: ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൻസ് ലീഗ് സൈക്ലിംഗ് മത്സരങ്ങൾക്ക് ആവേശ തുടക്കം.ഒന്നാം ദിനത്തിൽ പൂർത്തിയായ നാല് ഫൈനലുകളിൽ രണ്ടണ്ണം വീതം കേരളവും തമിഴ്നാടും സ്വർണം നേടി.സ്നേഹ കെ, നിയാ സെബാസ്റ്റ്യൻ എന്നിവരാണ് കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയത്.വനിതാ എലൈറ്റ് വിഭാഗത്തിൽ മൂന്ന് സ്ഥാനങ്ങളും കേരളം സ്വന്തമാക്കി.
തമിഴ്നാടിന്റെ സ്മൃതി .ജെ ഇരട്ട സ്വർണ്ണം നേടി ഒന്നാം ദിനത്തിലെ താരമായി.രാവിലെ ട്രാക്ക് മത്സരങ്ങൾ കാര്യവട്ടം എൽ.എൻ.സി.പി. ഇ സൈക്ലിംഗ് വെലോഡ്രാമിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു.ഷറഫലി മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എൽ .എൻ .സി .പി .ഇ .പ്രിൻസിപ്പൾ ഡോ.ജി.കിഷോർ ചടങ്ങിൽ മുഖ്യാതിഥിയായി.
ഇന്‍ഡോറില്‍ ആദ്യ സെഷനിലെ അസാധാരണ ടേണ്‍;കാരണം വ്യക്തമാക്കി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള സൈക്ലിംഗ് അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കേരളം,തമിഴ്നാട്,തെലുങ്കാന,ആന്ധ്രപ്രദേശ്,കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിൽപ്പരം വനിതകൾ സീനിയർ,ജൂനിയർ,സബ് ജൂനിയർ വിഭാഗങ്ങളായി മത്സരങ്ങളിൽ പങ്കെടുക്കും.
മാർച്ച് 4, 5 തീയതികളിൽ വിതുര - പച്ച റൂട്ടിൽ വച്ചാണ് റോഡ് സൈക്ലിംഗ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുളളത്.