ട്രാക്കിലെ മിന്നുംതാരം കനിവ് തേടി കിടക്കയിൽ; ചികിത്സയ്‌ക്ക് ചെലവ് 15 ലക്ഷത്തോളം രൂപ

ചികിത്സയ്‌ക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരും. സുമനസുകളുടെ സഹായമുണ്ടെങ്കിൽ വീണ്ടും എണീറ്റ് നടക്കാമെന്ന പ്രതീക്ഷയിലാണ് അനീഷ്.

Kerala Athlete Aneesh Kumar needs 15 lakhs for his treatment

ഇടുക്കി: 10 വർഷത്തോളം ട്രാക്കിലെ മിന്നുംതാരമായിരുന്ന ഇടുക്കി രാജകുമാരിയിലെ അനീഷ് കുമാർ ഇന്നൊരു കൈത്താങ്ങിനായി കാത്തിരിക്കുകയാണ്. ബൈക്കപകടത്തിൽ അരയ്‌ക്ക് താഴോട്ട് തളർന്ന അനീഷിന് തുടർചികിത്സ ലഭിച്ചാൽ എഴുന്നേറ്റ് നടക്കാം. എന്നാൽ സാമ്പത്തികമായി തകർന്ന അനീഷിന് ഇതിനുള്ള പണം എവിടെ കണ്ടെത്തുമെന്ന് അറിയില്ല.

Kerala Athlete Aneesh Kumar needs 15 lakhs for his treatment

400 മീറ്റർ ഓട്ടത്തിൽ കേരളത്തിന്‍റെ വാഗ്ദാനമായിരുന്നു ഇടുക്കി രാജകുമാരി സ്വദേശി അനീഷ് കുമാർ. 2006ലെ സ്‌കൂൾ മീറ്റിലും 2007ലെ അന്തർസർവകലാശാല മീറ്റിലും വെള്ളി നേടി. 2008ലെ ദക്ഷിണേന്ത്യൻ അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡലണിഞ്ഞു. എന്നാൽ 2017 ജൂണിൽ പിക്കപ്പ് അനീഷ് സഞ്ചരിച്ച ബൈക്കിൽ വന്നിടിച്ചതോടെ ഓട്ടം നിലച്ചു.

Kerala Athlete Aneesh Kumar needs 15 lakhs for his treatment

അപകടം നടക്കുമ്പോൾ അനീഷിന്റെ ഭാര്യ ദിവ്യ മൂന്ന് മാസം ഗർഭിണിയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. മൂന്നര വർഷം നീണ്ട ചികിത്സയ്‌ക്ക് പണം കണ്ടെത്താനായി അനീഷ് വീട് വിറ്റു. കാളിയാറിൽ അനിയന്‍റെ ക്വാട്ടേഴ്‌സിലാണ് മാതാപിതാക്കളടങ്ങുന്ന കുടുംബവുമായി അനീഷിപ്പോൾ. ചികിത്സയ്‌ക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരും. സുമനസുകളുടെ സഹായമുണ്ടെങ്കിൽ വീണ്ടും എണീറ്റ് നടക്കാമെന്ന പ്രതീക്ഷയിലാണ് അനീഷ്. 

അനീഷ് കുമാർ ടി.എസ്
Accout no: 20387467805
Ifsc: SBIN0008689
SBI വെള്ളത്തൂവൽ ബ്രാഞ്ച്

രഞ്ജി ട്രോഫി: കേരളത്തിന്‍റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios