ബാഡ്‌മിന്‍റൺ സൂപ്പര്‍താരം കെന്‍റോ മൊമോട്ടയ്ക്ക് കൊവിഡ്
തായ്‍ലന്‍ഡ് ഓപ്പണിന് തിരിക്കുംമുന്‍പ് വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ടോക്കിയോ: ജാപ്പനീസ് ബാഡ്മിന്‍റൺ താരം കെന്‍റോ മൊമോട്ടയ്ക്ക് കൊവിഡ്. തായ്‍ലന്‍ഡ് ഓപ്പണിന് തിരിക്കുംമുന്‍പ് വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജാപ്പനീസ് ടീം യാത്ര റദ്ദാക്കി. ജാപ്പനീസ് താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.
ലോക ഒന്നാം നമ്പര്‍ താരമാണ് മൊമോട്ട. വാഹനാപകടത്തിൽ പരിക്കേറ്റ് ജനുവരി മുതൽ വിശ്രമത്തിലായിരുന്ന മൊമോട്ട രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളില്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇരുപത്തിയാറുകാരനായ മൊമോട്ട 2018ലും 2019ലും ലോക ചാമ്പ്യനായിരുന്നു.
അങ്ങനെ ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യജയം; ഒഡീഷയുടെ കാത്തിരിപ്പ് നീളുന്നു