മൊമോട്ട കോർട്ടിലേക്ക് തിരിച്ചെത്തുന്നു; ഓൾ ജപ്പാൻ നാഷണൽ ചാമ്പ്യൻഷിപ്പില്‍ മത്സരിക്കും
മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ കിരീടം നേടിയതിന് ശേഷം ഉണ്ടായ കാറപകടത്തെ തുടർന്നാണ് മൊമോട്ട കോർട്ടിൽ നിന്ന് വിട്ടുനിന്നത്.
ടോക്കിയോ: ബാഡ്‌മിന്റണിലെ ലോക ഒന്നാം നമ്പർ താരം കെന്റോ മൊമോട്ട കോർട്ടിലേക്ക് തിരിച്ചുവരുന്നു. രണ്ടുതവണ ലോക ചാമ്പ്യനായ ജപ്പാൻ താരം ജനുവരി മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ കിരീടം നേടിയതിന് ശേഷമുണ്ടായ കാറപകടത്തെ തുടർന്നാണ് മൊമോട്ട കോർട്ടിൽ നിന്ന് വിട്ടുനിന്നത്.
ഈമാസം അവസാനം തുടങ്ങുന്ന ഓൾ ജപ്പാൻ നാഷണൽ ചാമ്പ്യൻഷിപ്പിലൂടെയാവും സൂപ്പർ താരത്തിന്റെ തിരിച്ചുവരവ്. ജനുവരിയിൽ ബാങ്കോക്കിൽ നടക്കുന്ന തായ്‍ലൻഡ് ഓപ്പണിലും കളിക്കും. ഇരുപത്തിയാറുകാരനായ മൊമോട്ട 2018ലും 2019ലും ലോക ചാമ്പ്യനായിരുന്നു.
ഓസ്‌ട്രേലിയയില്‍ ഹിറ്റ്‌മാന്‍ കളിക്കുമോ? ഫിറ്റ്‌നസ് പരിശോധന ഇന്ന്, ആകാംക്ഷയോടെ ആരാധകര്‍
ഓസ്‌ട്രേലിയയില്‍ ഹിറ്റ്‌മാന്‍ കളിക്കുമോ? ഫിറ്റ്‌നസ് പരിശോധന ഇന്ന്, ആകാംക്ഷയോടെ ആരാധകര്‍