IND vs WI : 'ചാഹലിനെ രക്ഷിച്ചത് ഭാഗ്യം! ഇനി ആ ആനുകൂല്യമുണ്ടാവില്ല'; യുവ സ്പിന്നറെ പുകഴ്ത്തി കാര്‍ത്തിക്

''വിജയ് ഹസാരെ ട്രോഫിയിലെ നാലോ അഞ്ചോ മത്സരങ്ങള്‍ മാത്രമാമെ സ്പിന്നര്‍മാര്‍ കളിക്കുന്നുള്ളൂ. അതുകൊണ്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ നമുക്ക് മികച്ച സ്പിന്നര്‍മാരെ കിട്ടാതിരുന്നത്.'' കാര്‍ത്തിക് പറഞ്ഞു.

Karthik supports young spinner to challenge Chahal for place in ODIs

ചെന്നൈ: ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌ണോയിയെ (Ravi Bishnoi) പുകഴ്ത്തി തമിഴ്‌നാട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് (Dinesh Karthik). സീനിയര്‍ ലെഗ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന് (Yuzvendra Chahal) കടുത്ത വെല്ലുവിളിയായിരിക്കും ബിഷ്‌ണോയ് ഉയര്‍ത്തുകയെന്ന് കാര്‍ത്തിക് വ്യക്തമാക്കി.

കാര്‍ത്തിക് വിവരിക്കുന്നതിങ്ങനെ... ''ഈ സമയത്ത് ചാഹലിന് പുറമെ മറ്റു കൈക്കുഴ സ്പിന്നര്‍മാരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ രാഹുല്‍ ചാഹര്‍, രവി ബിഷ്‌ണോയ് എന്നിവര്‍ക്കായിക്കും നറുക്ക് വീഴുക. എന്നെ സംബന്ധിച്ചിടത്തോളം ബിഷ്‌ണോയ് അല്‍പംകൂടി മികവ് കാണിക്കുന്നു. മാത്രമല്ല, ചാഹല്‍ എത്രത്തോളം മോശമായിട്ടാണ് പന്തെറിയുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. മികച്ച ഫോമിലൊന്നുമല്ല ചാഹല്‍ കളിക്കുന്നത്. എന്നാല്‍ ചാഹല്‍ ഭാഗ്യവാനാണ്, അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ മറ്റു സ്പിന്നര്‍മാരില്ല. 

എനിക്ക് തോന്നുന്നത് ഇത്തരത്തിലൊക്കെ സംഭവിച്ചുപോകുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റ് അത്രത്തോളം സജീവമല്ലാത്തതിനാലാണ്. എല്ലാവരും ഐപിഎല്ലിന് മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. പേസര്‍മാര്‍ ഒരുപാടുണ്ട്, എന്നാല്‍ ലക്ഷണമൊത്ത സ്പിന്നാര്‍മാരെ കിട്ടാനില്ല. ചതുര്‍ദിന മത്സരങ്ങളൊന്നും സ്പിന്നര്‍മാര്‍ കളിക്കുന്നില്ല. അതിലൂടെ മാത്രമെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയൂ. 

വിജയ് ഹസാരെ ട്രോഫിയിലെ നാലോ അഞ്ചോ മത്സരങ്ങള്‍ മാത്രമാമെ സ്പിന്നര്‍മാര്‍ കളിക്കുന്നുള്ളൂ. അതുകൊണ്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ നമുക്ക് മികച്ച സ്പിന്നര്‍മാരെ കിട്ടാതിരുന്നത്.'' കാര്‍ത്തിക് പറഞ്ഞു.

വിന്‍ഡീസിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഈ മാസം ആറിന് അഹമ്മദാബാദിലാണ് ആദ്യ ഏകദിനം. ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ നടക്കും.

Latest Videos
Follow Us:
Download App:
  • android
  • ios