ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് സിംഗിന് ഒളിംപിക്‌സ് യോഗ്യത

ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് കമല്‍പ്രീത് ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്.

Kamalpreet Singh coverd olympic qualification mark

പട്യാല: ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് സിംഗ്. ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് കമല്‍പ്രീത് ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. 65.06 മീറ്റര്‍ ദൂരം കണ്ടെത്തിയ കമല്‍പ്രീത് 2012ല്‍ കൃഷ്ണ പൂനിയ സ്ഥാപിച്ച 64.72 മീറ്റിന്റെ റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ വനിതാ താരം ഡിസ്‌കസ് ത്രോയില്‍ 65 മീറ്റര്‍ ദൂരം കണ്ടെത്തുന്നത്. 63. 5 മീറ്ററായിരുന്നു ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള ദൂരം. 

ട്രന്റ് ബോള്‍ട്ട് കത്തിക്കയറി, ബംഗ്ലാദേശ് തകര്‍ന്നു; ആദ്യ ഏകദിനം ന്യൂസിലന്‍ഡിന്

അതേസമയം, വനിതകളുടെ 200 മീറ്ററില്‍ ഹിമ ദാസിന് സ്വര്‍ണം. ഹീറ്റ്‌സില്‍ പി ടി ഉഷയുടെ റെക്കോര്‍ഡ് തകര്‍ത്ത ധനലക്ഷ്മിയെ പിന്നിലാക്കിയാണ് ഹിമ ദാസ് സ്വര്‍ണം നേടിയത്. 23. 21 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഹിമ ഒന്നാം സ്ഥാനം നേടിയത്. ധനലക്ഷ്മി 23.39 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഇരുവര്‍ക്കും ഒളിംപിക്‌സിന് യോഗ്യത നേടാനായില്ല. 22.80 സെക്കന്‍ഡായിരുന്നു ഒളിംപിക്‌സ് യോഗ്യതാമാര്‍ക്ക്.

Latest Videos
Follow Us:
Download App:
  • android
  • ios