Kabaddi Death : കബഡി മത്സരത്തിനിടെ യുവതാരത്തിന് ദാരുണാന്ത്യം; പൊലീസ് അന്വേഷണം ആരംഭിച്ചു
ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങില്‍ പങ്കെടുക്കുന്ന താരമാണ് വിമല്‍രാജ്. എതിര്‍ കോര്‍ട്ടിലേക്ക് റെയ്ഡിന് വന്ന വിമലിനെ താരങ്ങള്‍ കീഴ്‌പ്പെടുത്തി.
സേലം: പ്രാദേശിക കബഡി (Kabaddi Death) മത്സരത്തിനിടെ യുവതാരത്തിന് ദാരുണാന്ത്യം. സേലം സ്വദേശി വിമല്‍രാജ് (22) ആണ് മരിച്ചത്. കുഡല്ലൂര്‍, പന്രുതിയില്‍ നടന്ന കബഡി മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സേലത്ത് (Selam) സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാണ് വിമല്‍രാജ്.
റിഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ ധോണിയും രോഹിതും ഒരുമിച്ചു- വൈറല്‍ വീഡിയോ
ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങില്‍ പങ്കെടുക്കുന്ന താരമാണ് വിമല്‍രാജ്. എതിര്‍ കോര്‍ട്ടിലേക്ക് റെയ്ഡിന് വന്ന വിമലിനെ താരങ്ങള്‍ കീഴ്‌പ്പെടുത്തി. എതിര്‍ ടീമിന് പോയിന്റും ലഭിച്ചു. പെട്ടന്നുതന്നെ വിമല്‍ എണീക്കാന്‍ ശ്രമിച്ചെങ്കിലും കോര്‍ട്ടില്‍ വീഴുകയായിരുന്നു. ഉടനെ പന്രുതി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും- സാധ്യതാ ഇലവന്‍
സംഭവത്തിന് പിന്നാലെ കഡംപുളിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം മൈസൂരില്‍ കിക്ക്‌ബോക്‌സിംഗ് താരവും ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു. ബോക്‌സിംഗ് റിംഗില്‍ വച്ചാണ് 24കാരനായ നിഖില്‍ മരണപ്പെട്ടത്.