19-ാം വയസില്‍ വലിയും കുടിയും! ജപ്പാന്‍റെ വനിതാ ജിംനാസ്റ്റിക്‌സ് ക്യാപ്റ്റന് കടുത്ത ശിക്ഷ, ഒളിംപിക്സിന് വേണ്ട

ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള ഷോകോ കുറ്റസമ്മതം നടത്തിയെന്ന് ജപ്പാന്‍ ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

japan gymnastics captain shoko miyate sent home after violation of rule

പാരീസ്: 2024 ഒളിംപിക്‌സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജിംനാസ്റ്റിക്‌സ് ടീം ക്യാപ്റ്റനെ പുറത്താക്കി ജപ്പാന്‍. പുകവലിയും മദ്യപാനവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്തൊന്‍പതുകാരിയായ ഷോകോ മിയാതെ ജപ്പാന്‍ ടീമില്‍ നിന്ന് പുറത്താക്കിയത്. മൊണാക്കോയില്‍ പരിശീലനം നടത്തുന്ന ടീം ക്യാംപില്‍ നിന്ന് ഷോകോയെ നാട്ടിലേക്ക് തിരിച്ചയക്കും. ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള ഷോകോ കുറ്റസമ്മതം നടത്തിയെന്ന് ജപ്പാന്‍ ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ജപ്പാനിലെ നിയമം അനുസരിച്ച് ഇരുപത് വയസ്സില്‍ താഴയുള്ളവര്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് അഞ്ച് വരെയാണ് ജിംനാസ്റ്റിക്‌സ് മത്സരങ്ങള്‍.

അതേസമയം, പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കാനുളള അഭയാര്‍ത്ഥി കായികസംഘം ഫ്രാന്‍സിലെത്തി. പതിനഞ്ചു രാജ്യങ്ങളില്‍ നിന്നുളള 37 താരങ്ങളാണ് ഇത്തവണ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്. സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി വന്നവര്‍, ജീവന്‍ കയ്യില്‍ പിടിച്ചുളള ഓട്ടത്തിനിടയില്‍ ചെന്നെത്തിയിടത്ത് അഭയാര്‍ത്ഥികളായവര്‍, അങ്ങനെ ലോകത്തെവിടെയെല്ലാമോ ആയി ചിതറി പോയ പത്തുകോടി മനുഷ്യരുടെ സ്വപ്നങ്ങളുമായി അവര്‍ പാരീസിലെത്തി. ഒളിംപിക് അസോസിയേഷന്റെ അഭയാര്‍ത്ഥി കായിക സംഘമായി.

സൗത്ത്‌ഗേറ്റിന്റെ പിന്‍ഗാമി പെപ് ഗാര്‍ഡിയോള? ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനത്തേക്ക് പെപ്പിനെ എത്തിക്കാന്‍ ശ്രമം

യുദ്ധവും ദുരിതവുമേറെ കണ്ടവര്‍ക്ക് രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണകള്‍ പേറുന്ന നോര്‍മണ്ടിയിലായിരുന്നു സ്വീകരണം. ബയോവ്, കാന്‍ പട്ടണങ്ങള്‍ കണ്ടു മടക്കം. പിന്നീട് ഒളിംപിക് വില്ലേജിലേക്ക്, അഭയം നല്‍കിയ രാജ്യത്തിന്റെയോ സ്വയം തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിലോ അവസാനഘട്ട പരിശീലനം. പന്ത്രണ്ട് ഇനങ്ങളിലായി മത്സരം. റിയോയിലും ടോക്യോവിലും അണിനിരന്നിതിനേക്കാള്‍ അഭയാര്‍ത്ഥി താരങ്ങളുണ്ട് ഇത്തവണ പാരീസില്‍. ദിവസങ്ങള്‍പ്പുറം പുതിയ വേഗവും ഉയരവും തേടി ലോകം പാരീസില്‍ ചുരുങ്ങും. എല്ലാ മനുഷ്യനെയും ചേര്‍ത്തു പിടിച്ചെന്ന അഭിമാനത്തോടെ.

Latest Videos
Follow Us:
Download App:
  • android
  • ios