കൂട്ടിയിടിച്ച് ഹാമിൽട്ടണും വെഴ്‌സ്റ്റാപ്പനും; ഇറ്റാലിയന്‍ ഗ്രാന്‍പ്രീയിൽ റിക്കാര്‍ഡോ ജേതാവ്
ഫോര്‍മുല വൺ ഇറ്റാലിയന്‍ ഗ്രാന്‍പ്രീക്കിടെ ലൂയിസ് ഹാമിൽട്ടണും മാക്‌സ് വെഴ്‌സ്റ്റാപ്പനും നാടകീയമായി കൂട്ടിയിടിച്ചത് വലിയ ആശങ്കയുണ്ടാക്കി
റോം: ഹാമിൽട്ടണ്‍- വെഴ്‌സ്റ്റാപ്പന്‍ കൂട്ടിയിടി ആശങ്ക പടര്‍ത്തിയ ഫോര്‍മുല വൺ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയിൽ മക്‌ലാരന്‍റെ ഡാനിയേൽ റിക്കാര്‍ഡോ ചാമ്പ്യന്‍. മക്‌ലാരന്‍റെ തന്നെ ലാന്‍ഡോ നോറിസ് രണ്ടാം സ്ഥാനത്തെത്തി. മെഴ്സിഡസിന്‍റെ വാള്‍ട്ടേരി ബോട്ടാസാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്.
2012ൽ ബ്രസീലില്‍ ജെന്‍സൺ ബട്ടന്‍ കിരീടം നേടിയ ശേഷം മക്‌ലാരന്‍റെ ആദ്യ കിരീടമാണ്. 2010ന് ശേഷം ആദ്യമായാണ് മക്‌ലാരന്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ റേസ് പൂര്‍ത്തിയാക്കുന്നത്. റിക്കാര്‍ഡോയുടെ കരിയറിലെ എട്ടാം ഗ്രാന്‍പ്രീ ജയമാണിത്.
ഫോര്‍മുല വൺ ഇറ്റാലിയന്‍ ഗ്രാന്‍പ്രീക്കിടെ ലൂയിസ് ഹാമിൽട്ടണും മാക്‌സ് വെഴ്‌സ്റ്റാപ്പനും നാടകീയമായി കൂട്ടിയിടിച്ചത് വലിയ ആശങ്കയുണ്ടാക്കി. 26-ാംമത്തെ ലാപ്പിലായിരുന്നു നാടകീയ സംഭവം. റേസിംഗ് കാറുകളിലെ പുതിയ സുരക്ഷാസംവിധാനമായ ഹാലോ ഉള്ളതിനാല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നാണ് നിലവിലെ ലോക ചാമ്പ്യന്‍ കൂടിയായ ഹാമിൽട്ടൻണിന്‍റെ പ്രതികരണം.
ഡ്യുറന്‍ഡ് കപ്പ്: ക്വാര്‍ട്ടര്‍ തേടി എഫ്‌സി ഗോവ കളത്തിലേക്ക്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona