അടുത്ത ബോള്‍ട്ട്? അമേരിക്കയില്‍ നിന്നൊരു 17കാരന്‍ ട്രാക്കില്‍ മിന്നലാകുമ്പോള്‍!
എറിയോൺ നൈറ്റൻ എന്ന പേര് ഓർമ്മിച്ചുവയ്‌ക്കുക. നാളെ പലയാവർത്തി പറയേണ്ടിവന്നേക്കാം.
ടോക്കിയോ: സ്‌പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ പിൻഗാമിയെ തേടുന്ന കായിക ലോകത്തിന് മുന്നിൽ മറുപടിയായി എത്തുകയാണ് ഒരു അമേരിക്കൻ ബാലൻ. വെറും പതിനേഴ് വയസ് മാത്രം പ്രായമുള്ള എറിയൻ നൈറ്റൺ ആണ് പുരുഷന്‍മാരുടെ 200 മീറ്ററിൽ നാലാം സ്ഥാനത്തെത്തിയത്. ഒളിംപിക്‌സ് ചരിത്രത്തില്‍ 200 മീറ്ററിൽ ഏറ്റവും പ്രായം കുറഞ്ഞ ഫൈനലിസ്റ്റാണ് എറിയൻ.
ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് തകർത്താണ് എറിയോണും ആദ്യം വാർത്തകളിൽ നിറയുന്നത്. അണ്ടർ 20, അണ്ടർ 18 വിഭാഗങ്ങളിൽ ബോൾട്ടിന്‍റെ പേര് എറിയോൺ മായ്ച്ചു. ഒളിംപിക് ട്രയൽസിൽ ഓടിയെത്തിയത് 19.84 സെക്കൻഡിൽ. 16 വയസുള്ളപ്പോൾ 100 മീറ്ററിൽ 10 സെക്കൻഡിൽ താഴെ ഈ അത്ഭുത ബാലൻ ഓടിയെത്തിയിട്ടുണ്ട്. കാറ്റിന്‍റെ ആനുകൂല്യം കണക്കാക്കി റെക്കോർഡ് ബുക്കിൽ ഇടംപിടിക്കാതിരുന്ന പ്രകടനം.
ഫ്ലോറിഡയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥി ഒളിംപിക് പോഡിയത്തിലെത്താതിരുന്നത് ടോക്കിയോയുടെ നഷ്‌ടമാകാം. 2004ൽ നിരാശനായി ഏതൻസിൽ നിന്ന് മടങ്ങിയ ഉസൈൻ ബോൾട്ട് പിന്നീട് ഇതിഹാസമായി വളർന്നത് നമ്മുടെ മുന്നിലാണ്. തന്‍റെ ആദ്യ ഒളിംപിക്‌സിൽ കൗമാരക്കാരനായ എറിയോൺ നൈറ്റൻ 20 സെക്കൻഡിൽ താഴെ ഓടിയെത്തുമ്പോൾ മറ്റൊരു ബോൾട്ട് ജനിക്കുകയാണ് എന്നാണ് കായിക ലോകം പറയുന്നത്.
ടോക്കിയോയില്‍ പുരുഷന്‍മാരുടെ 200 മീറ്ററില്‍ കാനഡയുടെ ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം നേടിയത്. 19.62 സെക്കന്‍ഡിലാണ് ഗ്രാസ് സ്വര്‍ണനേട്ടത്തിലേക്ക് ഓടിക്കയറിയത്. നേരത്തെ 100 മീറ്ററിൽ വെങ്കലത്തിലൊതുങ്ങിയ ഡി ഗ്രാസിന്‍റെ ശക്തമായ തിരിച്ചുവരവുകൂടിയായി 200 മീറ്ററിലെ സ്വര്‍ണനേട്ടം. 19.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത അമേരിക്കയുടെ കെന്നി ബെനാറെക്ക് വെള്ളിയും 19.74 സെക്കന്‍ഡില്‍ ഓടിയെത്തിയ നോഹ ലൈലെസ് വെങ്കലവും നേടി. 19.93 സെക്കന്‍ഡാണ് എറിയോണിന്‍റെ സമയം.
'ഇന്ത്യന്‍ ഹോക്കിയുടെ പുനര്‍ജന്‍മം'; ഒളിംപിക്‌സ് മെഡല്‍ നേട്ടത്തില്‍ ഹീറോ പിആര്‍ ശ്രീജേഷ്
ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം
കൊവിഡ് പോരാളികള്‍ക്ക് ഒളിംപിക്സ് വെങ്കല മെഡല്‍ സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍
വന്‍മതില്‍ വിളി അതിശയോക്തിയല്ല; വെങ്കലത്തിളക്കത്തിലേക്ക് ഇന്ത്യയെ സേവ് ചെയ്ത് ശ്രീജേഷ്
ഹോക്കി മെഡല്‍ ആഘോഷമാക്കി രാജ്യം; വിജയനൃത്തമാടി ഇന്ത്യന്‍ താരത്തിന്‍റെ നാട്- വീഡിയോ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona