പഞ്ചാബില്‍ ടൂര്‍ണമെന്റിനിടെ അന്താരാഷ്ട്ര കബഡി താരത്തെ വെടിവെച്ചു കൊലപ്പെടുത്തി, വീഡിയോ

നകോദറിലെ മല്ലിയന്‍ ഖുര്‍ദ് ഗ്രാമത്തില്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് സന്ദീപ് പുറത്തേക്ക് വരുമ്പോള്‍ നാല് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
 

International kabadi player shot dead in Punjab

ജലന്ധര്‍: പഞ്ചാബ് ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരത്തെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊലപ്പെടുത്തി. കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാന്‍ (40) ആണ്  വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നകോദറിലെ മല്ലിയന്‍ ഖുര്‍ദ് ഗ്രാമത്തില്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് സന്ദീപ് പുറത്തേക്ക് വരുമ്പോള്‍ നാല് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എട്ട് മുതല്‍ 10 വരെ ബുള്ളറ്റുകള്‍ കബഡി താരത്തിന് നേരെ ഉതിര്‍ത്തു. സന്ദീപിനെ വെടിവെക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മത്സരം കാണാന്‍ മരത്തിലും മതിലുകളിലും കയറി നിന്നവരാണ് വീഡിയോ ഷൂട്ട് ചെയ്തത്. നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios