പരിക്ക് വീണ്ടും വില്ലനായി; റോജർ ഫെഡറർ ടോക്കിയോ ഒളിംപിക്സിനില്ല

സ്വിറ്റ്സർലൻഡിനെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുക എന്നത് അഭിമാനമാണെന്നും എന്നാൽ പരിക്കുമൂലം ഇത്തവണ മത്സരിക്കാനാവാത്തത് നിരാശാജനകമാണെന്നും ഫെഡറർ‌

Injured Roger Federer withdraws from Tokyo Olympics

സൂറിച്ച്: കാൽമുട്ടിലെ പരിക്ക് ഭേ​ദമാകാത്തതിനെത്തുടർന്ന് സ്വിസ് ടെന്നീസ് ഇതിഹാസം റോജർ‌ ഫെഡറർ ടോക്കിയോ ഒളിംപിക്സിൽ നിന്ന് പിൻമാറി. ​ഗ്രാസ് കോർട്ട് സീസണിടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ മുക്തനാവാനായിട്ടില്ലെന്നും അതുകൊണ്ട് ഒളിംപിക്സിൽ നിന്ന് പിൻമാറുകയണെന്നും നാൽപതുകാരനായ ഫെഡറർ ട്വിറ്ററിൽ കുറിച്ചു.

സ്വിറ്റ്സർലൻഡിനെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുക എന്നത് അഭിമാനമാണെന്നും എന്നാൽ പരിക്കുമൂലം ഇത്തവണ മത്സരിക്കാനാവാത്തത് നിരാശാജനകമാണെന്നും ഫെഡറർ‌ വ്യക്തമാക്കി. ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാ സ്വിസ് കായികതാരങ്ങൾക്കും വിജയാശംസകൾ നേരുന്നുവെന്നും ഫെഡറർ വ്യക്തമാക്കി.

ഈ വർഷം നടന്ന ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടിൽ ജയിച്ചശേഷം അപ്രതീക്ഷിതമായി പിൻമാറിയ ഫെഡറർ ​ഗ്രാസ് കോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിൻമാറ്റമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഫ്രഞ്ച് ഓപ്പണ് ശേഷം നടന്ന വിംബിൾഡണിൽ ക്വാർട്ടറിൽ പോളണ്ടിന്റെ ഹൂബർട്ട് ഹർക്കാസിനോട് ഫെഡറർ നേരിട്ടുള്ള സെറ്റുകളിൽ തോറ്റ് പുറത്തായി.

അവസാന വിംബിൾഡൺ കളിച്ചു കഴിഞ്ഞോ എന്ന ചോദ്യത്തിന് അതിന് ഇപ്പോൾ ഉത്തരം നൽകാനാവില്ലെന്നും കുറച്ചു കൂടി സമയം വേണമെന്നും ഫെഡറർ പറഞ്ഞിരുന്നു. 20 ​ഗ്രാൻസ്ലാം കിരീടങ്ങൾ വീതം നേടിയിട്ടുള്ള ഫെഡറർക്കും നദാലിനുമൊപ്പം ആറാം വിംബിൾഡൺ ജയത്തോടെ നൊവാക്ക് ജോക്കോവിച്ചും എത്തിയിരുന്നു.

 

Injured Roger Federer withdraws from Tokyo Olympics

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios