ഒരു ഒന്നൊന്നര ഫിനിഷിംഗ്; ഹര്‍ഡില്‍സില്‍ സൂപ്പര്‍മാന്‍ ഡൈവുമായി അമേരിക്കന്‍ താരം

അര്‍ക്കന്‍സാസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിനൊടുവിലാണ് ഇന്‍ഫിനിറ്റ് ടക്കര്‍ എതിരാളികളെ അമ്പരപ്പിച്ചത്.

Infinite Tuckers Dive Across the Finish Line

ന്യൂയോര്‍ക്ക്: ഹര്‍ഡില്‍സില്‍ സൂപ്പര്‍മാന്‍ ഡൈവുമായി അമേരിക്കന്‍ താരം. ഇന്‍ഫിനിറ്റ് ടക്കര്‍ എന്ന കൗമാരതാരമാണ് എതിരാളികളെയും കാണികളെയും ഒരുപോലെ അമ്പരിപ്പിച്ച് ഒന്നാമതെത്തിയത്.

അര്‍ക്കന്‍സാസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിനൊടുവിലാണ് ഇന്‍ഫിനിറ്റ് ടക്കര്‍ എതിരാളികളെ അമ്പരപ്പിച്ചത്.ടെക്സാസ് സര്‍വ്വകലാശാലയിലെ സഹതാരമായ റോബര്‍ട്ട് ഗ്രാന്‍റ് ടക്കറിനെ കടത്തിവെട്ടി ഒന്നാമതെത്തുമെന്ന് തോന്നിച്ചപ്പോഴായിരുന്നു സൂപ്പര്‍മാന്‍ ഡൈവ്.ഈ വര്‍ഷം ഒരു അമേരിക്കന്‍ താരത്തിന്റെ മികച്ച സമയം കുറിച്ചാണ് (49.38) ടക്കര്‍ ഫിനിഷ് ലൈന്‍ തൊട്ടത്.

എന്തിനായിരുന്നു സാഹസമെന്ന് ചോദിച്ച കമന്‍റേറ്ററെ ഞെട്ടിച്ച മറുപടിയും. സത്യസന്ധമായി പറഞ്ഞാല്‍ ജയിക്കാനായി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയായിരുന്നു. പത്താമത്തെ ഹഡില്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കണ്ണുകളടച്ചു. അപ്പോള്‍ ഫിനിഷ് ലൈനില്‍ എന്റെ അമ്മ നില്‍ക്കുന്നതായി എനിക്ക് തോന്നി. അമ്മയ്ക്ക് ഒരു ആലിംഗനം കൊടുക്കണമെന്നും. അതിനായിരുന്നു എന്റെ ഡൈവ്-ടക്കര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios