സൗരവ് ഘോഷാല്‍ പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷന്‍ പ്രസിഡന്‍റ്

അന്താരാഷ്‍ട്ര വേദികളിൽ സ്ക്വാഷിൽ ഇന്ത്യയെ അഭിമാനാർഹമായ നേട്ടത്തിലെത്തിച്ച സൗരവ് ഘോഷാലിന്  പിഎസ്എയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ലഭിക്കുക.

Indias Saurav Ghosal named PSA men's president

മുംബൈ: സ്ക്വാഷിൽ ഇന്ത്യയുടെ മുൻനിര താരം സൗരവ് ഘോഷാലിനെ(Saurav Ghosal) പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷന്‍റെ (Professional Squash Association) പുരുഷ വിഭാഗം പ്രസിഡന്‍റായി തെരഞ്ഞെടുത്തു. നാല് വർഷമായി പ്രസിഡന്‍റായ ലോക ഒന്നാം നമ്പർ താരം അലി ഫരാഗിന് പകരമാണ് നിയമനം.

പുതിയ അവസരം സ്ക്വാഷിന്‍റെ വളർച്ചയ്ക്കായി വിനിയോഗിക്കുമെന്ന് സൗരവ് ഘോഷാൽ പറഞ്ഞു. അന്താരാഷ്‍ട്ര വേദികളിൽ സ്ക്വാഷിൽ ഇന്ത്യയെ അഭിമാനാർഹമായ നേട്ടത്തിലെത്തിച്ച സൗരവ് ഘോഷാലിന്  പിഎസ്എയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ലഭിക്കുക.

കരിയറിന് തന്നെയാണ് പ്രാധാന്യം നൽകുന്നതെന്നും പുതിയ അവസരം സ്ക്വാഷിന്‍റെ വളർച്ചയ്ക്കും കളിക്കാരുടെ ഉന്നമനത്തിനും വേണ്ടി വിനിയോഗിക്കുമെന്നും സൗരവ് ഘോഷാൽ ട്വിറ്ററിൽ കുറിച്ചു. ലോക റാങ്കിംഗിൽ 15ആം സ്ഥാനത്താണ് 35കാരനായ ഇന്ത്യൻ താരം.

ആദ്യ പത്തിലെത്തിയ ഒരേയൊരു ഇന്ത്യൻ പുരുഷതാരവും സൗരവ് ഘോഷാലാണ്. സാറാ ജാൻ പെറിയാണ് വനിതാ വിഭാഗം പ്രസിഡന്‍റ്.

Latest Videos
Follow Us:
Download App:
  • android
  • ios