ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് രണ്ട് വിമാനക്കമ്പനികള്‍
അതേസമയം, മറ്റൊരു ആഭ്യന്തര വിമാന സര്‍വീസായ സ്റ്റാര്‍ ഫസ്റ്റ് ഒരുപടി കൂടി കടന്ന് ടോക്യോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം ആജീവനാന്തകാലത്തേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നു.
ടോക്യോ: ടോക്യോ ഒളിംപിക്സില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് രണ്ട് വിമാനക്കമ്പനികള്‍. ഗോ ഫസ്റ്റും സ്റ്റാര്‍ എയറുമാണ് ഇന്ത്യയുടെ അഭിമാന താരങ്ങള്‍ക്ക് സൗജന്യ യാത്രയെന്ന വാഗ്ദാനവുമായി മുന്നോട്ടുവന്നത്.
ടോക്യോയില്‍ മെഡല്‍ നേടി ആറ് താരങ്ങള്‍ക്കും ഇന്ത്യന്‍ ഹോക്കി ടീമിലെ മുഴവന്‍ താരങ്ങള്‍ക്കും അടുത്ത അഞ്ചു വര്‍ഷത്തേക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗോ എയര്‍ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ് വ്യക്തമാക്കി. രാജ്യത്തെ 13 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ആഭ്യന്തര വിമാന സര്‍വീസായ ഗോ ഫസ്റ്റ് സര്‍വീസ് നടത്തുന്നത്.
അതേസമയം, മറ്റൊരു ആഭ്യന്തര വിമാന സര്‍വീസായ സ്റ്റാര്‍ ഫസ്റ്റ് ഒരുപടി കൂടി കടന്ന് ടോക്യോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം ആജീവനാന്തകാലത്തേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നു.
ടോക്യോ ഒളിംപിക്സില്‍ ഒറു സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡല്‍വേട്ടയാണിത്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ ആറ് സ്വര്‍ണം നേടിയതായിരുന്നു ഒളിംപിക്സില്‍ ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.