ആശ്വാസം; കൊവിഡിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങള്‍
റാണി റാംപാലിന് പുറമെ സാവിത്രി പൂനിയ, ഷര്‍മിള ദേവി, രജനി, നവജ്യോത് കൗര്‍, നവനീത് കൗര്‍, സുഷില എന്നീ കളിക്കാര്‍ക്കും ടീമിന്‍റെ വീഡിയോ അനലിസ്റ്റായ അമൃതപ്രകാശ്, സയന്‍റഫിക് അഡ്‌വൈസറായ വെയ്ന്‍ ലൊംബാര്‍ഡ് എന്നിവര്‍ക്കാണ് രണ്ടാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത്.
മുംബൈ: കൊവിഡ് ബാധിച്ച ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ അടക്കം ഏഴ് കളിക്കാരും കൊവിഡ് മുക്തരായി. കളിക്കാര്‍ക്ക് പുറമെ കൊവിഡ് പിടിപ്പെട്ട രണ്ട് സപ്പോര്‍ട്ട് സ്റ്റാഫും രോഗമുക്തി നേടിയെന്ന് റാണി രാംപാല്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയും മെസേജുകളിലൂടെയും വിളികളിലൂടെയും നല്‍കി സ്നേഹത്തിനും പിന്തുണക്കും റാണി രാംപാല്‍ നന്ദി പറഞ്ഞു.
റാണി റാംപാലിന് പുറമെ സാവിത്രി പൂനിയ, ഷര്‍മിള ദേവി, രജനി, നവജ്യോത് കൗര്‍, നവനീത് കൗര്‍, സുഷില എന്നീ കളിക്കാര്‍ക്കും ടീമിന്‍റെ വീഡിയോ അനലിസ്റ്റായ അമൃതപ്രകാശ്, സയന്‍റഫിക് അഡ്‌വൈസറായ വെയ്ന്‍ ലൊംബാര്‍ഡ് എന്നിവര്‍ക്കാണ് രണ്ടാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത്.
ഒളിംപിക്സ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഏപ്രില്‍ 18 നാണ് കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും അടങ്ങുന്ന 25 അംഗ സംഘം വീടുകളില്‍ നിന്ന് ബംഗലൂരുവിലെ സായ് കേന്ദ്രത്തിലെത്തിയത്. തുടര്‍ന്ന് 24ന് എല്ലാവരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ എല്ലാവരെയും ബംഗലൂരു സായ് കേന്ദ്രത്തിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നീരീക്ഷണത്തിലാക്കുകയായിരുന്നു.
ഇന്ത്യന്‍ വനിതാ ഹോക്കി ടീം ജനുവരിയില്‍ അര്‍ജന്‍റീനയില്‍ പര്യടനം നടത്തിയിരുന്നു. അര്‍ജന്‍റീനയുടെ ദേശീയ ടീമിനെതിരെയും ബി ടീമിനെതിരെയും ഏഴ് മത്സരങ്ങളില്‍ ടീം കളിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഒളിംപിക്സ് ഒരുക്കങ്ങള്‍ക്കായി കളിക്കാര്‍ ബംഗലൂരുവിലെ സായ് കേന്ദ്രത്തില്‍ എത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona