കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹത്തില്‍ വികാസിന് വെള്ളി; വനിതാ ഹോക്കിയില്‍ തോല്‍വി
ഹര്‍മീത് ദേശായ് ക്ലാരന്‍സ് ച്യൂവിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്‌കോര്‍ 11-8, 11-5, 11-6. പുരുഷ വിഭാഗം 96 കിലോ ഗ്രാം വിഭാഗത്തിലാണ് വികാസ് സ്വര്‍ണം നേടിയത്.
ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. സിംഗപൂരിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. 2018ലായിരുന്നു ഇന്ത്യക്ക് തന്നെയായിരുന്നു സ്വര്‍ണം. പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ വികാസ് ഠാക്കൂര്‍ (Vikas Thakur) വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 12 ആയി. ഇതില്‍ അഞ്ച് സ്വര്‍ണമാണുള്ളത്.
ഹര്‍മീത് ദേശായ് ക്ലാരന്‍സ് ച്യൂവിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്‌കോര്‍ 11-8, 11-5, 11-6. പുരുഷ വിഭാഗം 96 കിലോ ഗ്രാം വിഭാഗത്തിലാണ് വികാസ് സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 155 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 191 കിലോയും വികാസ് ഉയര്‍ത്തി. അതേസമയം, വനിതാ ഹോക്കിയില്‍ ഇന്ത്യ, ഇംഗ്ലണ്ടിനോട് തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്.
നേരത്തെ, ഇന്ത്യയുടെ ലോണ്‍ ബൗണ്‍സ് വനിതാ ടീം സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്‌കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിര്‍ക്കി, ലവ്‌ലി ചൗബേ, പിങ്കി, നയന്‍മോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്. സെമിയില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാണ് മെഡലുറപ്പിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബൗള്‍സ് ഫോറില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. സെമിയില്‍ ഫിജിയെ കീഴടക്കിയാണ് ദ ക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിന്നെങ്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനോട് 8-26 എന്ന സ്‌കോറില്‍ തോറ്റ് പുറത്തായിരുന്നു.
'സൂര്യകുമാറിനെ അങ്ങനെയല്ല ഉപയോഗിക്കേണ്ടത്'; രോഹിത് ശര്‍മയ്ക്ക് രവി ശാസ്ത്രിയുടെ മുന്നറിപ്പ്
മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. 32 സ്വര്‍ണങ്ങളുള്ള ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. 23 സ്വര്‍ണവുമായി ഇംഗ്ലണ്ടാണ് രണ്ടാമത്. ന്യൂസിലന്‍ഡ് (13), കാനഡ (7), ദക്ഷിണാഫ്രിക്ക (5) എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.