വിംബിള്‍ണ്‍: ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, സാനിയ- ബൊപ്പണ്ണ സഖ്യം പുറത്ത്

കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് മുടങ്ങിയ മത്സരമാണ് ഇന്ന് തുടര്‍ന്നത്. ആദ്യ സെറ്റ് 3-6ന് ഫ്രഞ്ച്- സ്ലോവേനിയന്‍ സഖ്യം നേടിയിരുന്നു. ഇന്ന് തുടര്‍ന്ന് രണ്ടാം സെറ്റില്‍ ഇന്ത്യന്‍ സഖ്യം തിരിച്ചടിച്ചു.
 

Indian hopes ended in Wimbledon after sania and bopanna out in mixed baubles

ലണ്ടന്‍: വിംബിള്‍ഡണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ സഖ്യം പുറത്തായതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ അവശേഷിക്കാത്ത വിംബിള്‍ഡണായി മാറിയത്. പ്രീ ക്വാര്‍ട്ടറില്‍ ആന്‍ഡ്രിയ ക്ലെപാക്- ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെട്ടത്.

കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് മുടങ്ങിയ മത്സരമാണ് ഇന്ന് തുടര്‍ന്നത്. ആദ്യ സെറ്റ് 3-6ന് ഫ്രഞ്ച്- സ്ലോവേനിയന്‍ സഖ്യം നേടിയിരുന്നു. ഇന്ന് തുടര്‍ന്ന് രണ്ടാം സെറ്റില്‍ ഇന്ത്യന്‍ സഖ്യം തിരിച്ചടിച്ചു. അതേ സ്‌കോറിന് സാനിന- ബൊപ്പണ്ണ സഖ്യം സെറ്റ് നേടി. മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. അവസാന സെറ്റില്‍ ടൈബ്രക്ക് ഇല്ലാതിരുന്നതിനാല്‍ മത്സരം നീണ്ടു. എന്നാല്‍ ഇന്ത്യന്‍ ജോഡിയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ക്ലെപാക്- ജീന്‍ സഖ്യം 9-11ന് സെറ്റ് സ്വന്തമാക്കി.

നേരത്തെ, ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നിരുന്നു. ഹംഗറിയുടെ മര്‍ടോണ്‍ ഫുക്‌സോവിച്ച്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിടുള്ള സെറ്റുകള്‍ക്കായിരുന്നു സര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 6-3 6-4 6-4. മത്സരത്തിലുടനീളം ഒരിക്കല്‍ മാത്രമാണ് ഫുക്‌സോവിച്ച്‌സ് ജോക്കോയുടെ സെര്‍വ് ബ്രേക്ക് ചെയ്തത്. കാനഡയുടെ ഡെന്നിസ് ഷപോവലോവാണ് സെമിയില്‍ ജോക്കോവിച്ചിന്റെ  എതിരാളി. റഷ്യയുടെ കരേണ്‍ ഖച്ചനോവിനെയാണ് ഷപോവലോവ് പരാജയപ്പെടുത്തിയത്.

ഖച്ചനോവിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരിലാണ് 10-ാം സീഡായ ഷപോവലോവ് ജയിച്ചുകയറിയത്. സ്‌കോര്‍ 4-6 6-3 7-5 1-6 4-6. നാളെ നടക്കുന്ന വനിതാ സെമിയില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം സീഡ് അഷ്‌ലി ബാര്‍ട്ടി ജര്‍മനിയുടെ ആഗ്വിലിക് കെര്‍ബറെ നേരിടും. 2018 ചാംപ്യനാണ് കെര്‍ബര്‍. ബാര്‍ട്ടി 2019ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനും. മറ്റൊരു സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ ബലാറസിന്റെ രണ്ടാം സീഡ് അറൈന സബലെങ്കയെ നേരിടും.

Latest Videos
Follow Us:
Download App:
  • android
  • ios