ശ്രീജേഷിന്‍റെ സാന്നിധ്യം ടോക്യോയില്‍ മുതല്‍ക്കൂട്ട്; പ്രശംസയുമായി മൻപ്രീത് സിങ്
ശ്രീജേഷിന്‍റെ സാന്നിധ്യം ടോക്യോ ഒളിംപിക്സിൽ ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് മൻപ്രീത് സിങ്
ബെംഗളൂരു: ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിനെ പുകഴ്ത്തി ക്യാപ്റ്റൻ മൻപ്രീത് സിങും പരിശീലകൻ ഗ്രഹാം റെയ്ഡും. ശ്രീജേഷിന്‍റെ സാന്നിധ്യം ടോക്യോ ഒളിംപിക്സിൽ ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് മൻപ്രീത് സിങ് പറഞ്ഞു. യുവ താരങ്ങൾക്ക് പ്രചോദനമാണ് ശ്രീജേഷെന്നായിരുന്നു ഗ്രഹാം റെയ്ഡിന്‍റെ പ്രതികരണം.
ഗോൾ പോസ്റ്റിനുകീഴെ പി ആര്‍ ശ്രീജേഷിൽ ഇന്ത്യൻ നായകന് പൂര്‍ണ വിശ്വാസമുണ്ട്. 'മൂന്നുനാലു വര്‍ഷമായി ഇന്ത്യൻ ടീം മികച്ച ഫോമിലാണ്. ശ്രീജേഷിന്‍റെ അനുഭവസമ്പത്ത് ഒളിംപിക്സിൽ മുതൽക്കൂട്ടാകും. താനുൾപ്പെടെയുള്ള താരങ്ങൾക്ക് ഉത്തേജനമാണ് ശ്രീജേഷ്' എന്നും ബെംഗളൂരുവിൽ പരിശീലനത്തിനിടയിൽ മൻപ്രീത് സിങ് പറഞ്ഞു. അനുഭവസമ്പന്നരായ സ്ട്രൈക്കര്‍മാരിലും പ്രതീക്ഷയേറെയുണ്ടെന്നും ഇന്ത്യൻ നായകന്‍ വ്യക്തമാക്കി.
ശ്രീജേഷിന്‍റെ മനസ്സാന്നിധ്യവും വാക്കുകളും ടീമിലെ പത്ത് പുതുമുഖങ്ങൾക്ക് സഹായകരമാകുമെന്നാണ് പരിശീലകൻ ഗ്രഹാം റെയ്ഡിന്‍റെ കണക്കുകൂട്ടൽ. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശ്രീജേഷിന്‍റെ മിടുക്ക് പുതുതലമുറക്ക് പാഠപുസ്തകമാക്കാം. ലോകത്തെ മികച്ച ഗോൾകീപ്പര്‍മാരിൽ ഒരാളാണ് ശ്രീജേഷെന്നും മുൻ ഓസ്ട്രേലിയൻ താരം പ്രശംസിച്ചു.
അടുത്തമാസം 24ന് ന്യൂസിലൻഡിനെതിരെയാണ് ടോക്യോയിൽ ഇന്ത്യയുടെ ആദ്യ മത്സരം. അര്‍ജന്‍റീന, ഓസ്ട്രേലിയ, സ്പെയ്ൻ, ജപ്പാൻ എന്നിവരും ഗ്രൂപ്പ് എയിലുണ്ട്.
കോപ്പ അമേരിക്ക: വിജയപ്പറക്കല്‍ തുടരാന്‍ കാനറികള്‍; എതിരാളികൾ ഇക്വഡോർ
യൂറോയില്‍ ഇന്ന് കളി കാര്യമാകും; ബെല്‍ജിയം-പോർച്ചുഗല്‍ സൂപ്പർപോരാട്ടം രാത്രി, കണ്ണുകള്‍ റോണോയില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona