മേരി കോമിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ട്വിസ്റ്റ്! വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താരം

എലൈറ്റ് തലത്തില്‍ പുരുഷ, വനിത ബോക്‌സര്‍മാര്‍ക്ക് 40 വയസ് വരെ മത്സരിക്കാനുള്ള അനുമതിയെ രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്‍ നല്‍കുന്നുള്ളൂ. മേരിക്ക് ഇപ്പോള്‍ 41 വയസായി.

indian boxer mary kom denies retirement news 

ദില്ലി: വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം മേരി കോം. ഇന്ന് രാവിലെയാണ് മേരി കോം വിരമിക്കുന്നുവെന്ന വാര്‍ത്ത വന്നത്. തെറ്റിദ്ധരിക്കപ്പെട്ടതാണാണെന്ന് മേരി കോം പ്രസ്താവനയില്‍ അറിയിച്ചു. വാര്‍ത്ത നിഷേധിച്ചുകൊണ്ട് മേരി കോം പറയുന്നതിങ്ങനെ... ''മാധ്യമ സുഹൃത്തുക്കളോടാണ്, ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. വിരമിക്കല്‍ പ്രഖ്യാപനമുണ്ടാവുമ്പോള്‍ ഞാന്‍ മാധ്യമങ്ങളുടെ മുന്നില്‍ വരും.'' മേരി വ്യക്തമാക്കി.

എലൈറ്റ് തലത്തില്‍ പുരുഷ, വനിത ബോക്‌സര്‍മാര്‍ക്ക് 40 വയസ് വരെ മത്സരിക്കാനുള്ള അനുമതിയെ രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്‍ നല്‍കുന്നുള്ളൂ. മേരിക്ക് ഇപ്പോള്‍ 41 വയസായി. വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത് പ്രായം കവിഞ്ഞുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. മണിപ്പൂരില്‍ നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളാണ്. 

മേരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''എനിക്ക് ഇപ്പോഴും മത്സരിക്കാനുള്ള അഭിനിവേശമുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്രായ പരിധി കാരണം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ മത്സരങ്ങളില്‍ നിന്ന് വിടവാങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു.' എന്നും മേരി കോം ഒരു ചടങ്ങിനിടെ പറഞ്ഞു. ഇതാണ് തെറ്റിദ്ധരിക്കപ്പെട്ടതും. 

പതിനെട്ടാം വയസില്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ചായിരുന്നു മേരി കോമിന്റെ തുടക്കം. ആറ് ലോക കിരീടങ്ങളുള്ള (2002, 2005, 2006, 2008, 2010, 2018) ആദ്യ വനിതാ ബോക്‌സറായ മേരി കോം കായികരംഗത്ത് ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളായും വിശേഷിപ്പിക്കപ്പെടുന്നു. മേരി കോം ആറ് ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കൊപ്പം അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവുമായി. 2014 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ് ഗെയിംസിന്റെ ചരിത്രത്തില്‍ ഗോള്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത ബോക്‌സര്‍ എന്ന ചരിത്രം കുറിച്ചു. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടി.

മാക്‌സ്‌വെല്‍ നിരപരാധി! മദ്യപിച്ച് ബോധം പോയ സംഭവത്തില്‍ താരത്തെ പിന്തുണച്ച് മുന്‍ ഓസീസ് നായകന്‍ ക്ലാര്‍ക്ക്

Latest Videos
Follow Us:
Download App:
  • android
  • ios