ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ വിടവാങ്ങി
15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ രാജ്യത്തും വിദേശത്തുമായി 100ലേറെ കിരീടങ്ങള്‍ നേടി. രാജ്യം 1961ല്‍ അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചു.
പുനെ: മുന്‍ ലോക മൂന്നാം നമ്പര്‍ താരമായിരുന്ന ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ഇതിഹാസം നന്ദു നടേക്കര്‍(88) അന്തരിച്ചു. പ്രായസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുനെയിലെ വസതിയിലായിരുന്നു അന്ത്യം. അദേഹത്തിന്‍റെ മകന്‍ ഗൗരവാണ് മരണവിവരം അറിയിച്ചത്. നന്ദു നടേക്കറിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ കായികതാരങ്ങളിലൊരാളായ നന്ദു നടേക്കര്‍ മഹാരാഷ്‌ട്രയിലെ സാംഗ്ലിയിലാണ് ജനിച്ചത്. 15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ രാജ്യത്തും വിദേശത്തുമായി 100ലേറെ കിരീടങ്ങള്‍ നേടി. രാജ്യം 1961ല്‍ അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചു.
മലേഷ്യയില്‍ 1956ല്‍ സൊലാഞ്ചര്‍ ഇന്‍റര്‍നാഷണല്‍ കപ്പ് നേടിയതോടെ ബാഡ്‌മിന്‍റണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ രാജ്യാന്തര കിരീടം എന്ന നേട്ടം സ്വന്തമായി. 1954ല്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയതാണ് കരിയറിലെ മറ്റൊരു നാഴികക്കല്ല്. 1951 മുതല്‍ 1963 വരെ തോമസ് കപ്പില്‍ മത്സരിച്ചപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാനായി. ജമൈക്കയില്‍ 1965ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു.
രാജ്യത്തിന്‍റെ കായിക ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ളയാളാണ് നന്ദു നടേക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിസ്‌മയ ബാഡ്‌മിന്‍റണ്‍ താരവും ഉന്നതനായ കായിക ഉപദേഷ്‌ടാവുമായിരുന്നു അദേഹം. വരുംകാല അത്‌ലറ്റുകള്‍ക്ക് നടേക്കറുടെ വിജയം തുടര്‍ന്നും പ്രചോദനമാകും. വേര്‍പാടില്‍ ദുഖമുണ്ട്. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും നരേന്ദ്ര മോദി പ്രതികരിച്ചു.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona