CWG 2022 : ഇന്ത്യന്‍ സംഘത്തിലെ പ്രായം കുറഞ്ഞ താരം; 14കാരി അനാഹത് സിംഗിനെ വിസ്മയ യാത്ര
യൂണിവേഴ്‌സിറ്റി താരമായ സഹോദരി അമീറയെ കണ്ടാണ് അനാഹത്ത് സ്‌ക്വാഷിലേക്ക് തിരിയുന്നത്. ബോള്‍ ഭിത്തിയിലിടിക്കുന്ന ശബ്ദം തനിക്കേറെ ഇഷ്ടമാണെന്നും അതുകൊണ്ടാണ് സ്‌ക്വാഷ് കളിക്കാന്‍ തീരുമാനിച്ചതെന്നും അനാഹത്ത് പറയുന്നു.
ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള (CWG 2022) ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമാണ് 14 കാരിയായ അനാഹത് സിംഗ് (Anahat Singh). ജൂനിയര്‍ തലത്തിലെ അവിശ്വസനീയ പ്രകടനങ്ങളാണ് അനാഹത്തിനെ കോമണ്‍വെല്‍ത്ത് ടീമിലെത്തിച്ചത്. ഇന്ത്യന്‍ സ്‌ക്വാഷിലെ പുത്തന്‍ താരോദയമാണ് അനാഹത് സിംഗെന്ന ദില്ലിക്കാരി.
കഴിഞ്ഞ ആറ് കൊല്ലത്തിനിടെ കുഞ്ഞ് അനാഹത്ത് സ്വന്തമാക്കിയത് അവിശ്വസനീയമായ നേട്ടങ്ങളാണ് ദേശീയ തലത്തില്‍ 40 കിരീടങ്ങള്‍. അണ്ടര്‍ 15 ഏഷ്യന്‍ ചാംപ്യന്‍ യുഎസ്, ബ്രിട്ടന്‍, ജര്‍മന്‍, ഡച്ച് ജൂനിയര്‍ ഓപ്പണുകളിലും കിരീടം. പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്തതോടെ കോമണ്‍വെല്‍ത്തിനുള്ള സംഘത്തിലേക്കും വിളിയെത്തി.
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങുന്നു; മറുവശത്ത് ഓസ്‌ട്രേലിയ
യൂണിവേഴ്‌സിറ്റി താരമായ സഹോദരി അമീറയെ കണ്ടാണ് അനാഹത്ത് സ്‌ക്വാഷിലേക്ക് തിരിയുന്നത്. ബോള്‍ ഭിത്തിയിലിടിക്കുന്ന ശബ്ദം തനിക്കേറെ ഇഷ്ടമാണെന്നും അതുകൊണ്ടാണ് സ്‌ക്വാഷ് കളിക്കാന്‍ തീരുമാനിച്ചതെന്നും അനാഹത്ത് പറയുന്നു. കോമണ്‍വെല്‍ത്തിന് പിന്നാലെ ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പിലും അനാഹത്ത് മത്സരിക്കും.
ഇന്ത്യക്ക് അഭിമാനകരമായ നേട്ടം അനാഹത്ത് നേടുമെന്ന് പ്രതീക്ഷിക്കാം. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 14 കാരിയായ അനാഹത് സിംഗ്. ജൂനിയര്‍ തലത്തിലെ അവിശ്വസനീയ പ്രകടനങ്ങളാണ് അനാഹത്തിനെ കോമണ്‍വെല്‍ത്ത് ടീമിലെത്തിച്ചത്.
വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജുവും; കെ എല്‍ രാഹുലിനെ ഒഴിവാക്കി