പാകിസ്ഥാന്‍ താരത്തെ മലര്‍ത്തിയടിച്ചു; കോമണ്‍വെല്‍ത്ത് ഗുസ്തിയില്‍ ദീപകിലൂടെ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

കാനഡയുടെ ലച്‌ളാന്‍ മക്‌നീലിനെയാണ് പൂനിയ തോല്‍പ്പിച്ചത്. സാക്ഷി കാനഡയുടെ തന്നെ അന്ന ഗോജിനെസിനെയാണ് തോല്‍പ്പിച്ചത്. നേരത്തെ, വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ അന്‍ഷു മാലിക് (Anshu Malik) വെള്ളി നേടിയിരുന്നു.

India won third gold in wrestling after Deepak Punia beating pakistan Muhammad Inam

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയക്കും സ്വര്‍ണം. 86 കിലോ ഗ്രാം വിഭാഗത്തിലാണ് ദീപക് സ്വര്‍ണം നേടിയത്. പാകിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ തോല്‍പ്പിച്ചാണ് ദീപക് സ്വര്‍ണം നേടിയത്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനായ താരമാണ് ഇനാം. പുരുഷ വിഭാഗം 65 കിലോ ഗ്രാം വിഭാഗത്തിലാണ് ബജ്‌റംഗ് പൂനിയ ((Bajrang Punia) സ്വര്‍ണം നേടിയത്. 62 കിലോ ഗ്രാം വനിതകളുടെ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു സാക്ഷിയുടെ സ്വര്‍ണം. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായിരുന്ന സ്വര്‍ണം. ഇതോടെ ഇന്ത്യക്ക് എട്ട് സ്വര്‍ണമായി. 

കാനഡയുടെ ലച്‌ളാന്‍ മക്‌നീലിനെയാണ് പൂനിയ തോല്‍പ്പിച്ചത്. സാക്ഷി കാനഡയുടെ തന്നെ അന്ന ഗോജിനെസിനെയാണ് തോല്‍പ്പിച്ചത്. നേരത്തെ, വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ അന്‍ഷു മാലിക് (Anshu Malik) വെള്ളി നേടിയിരുന്നു. നൈജീരിയയുടെ ഒഡുനായോ ഫൊലാസേഡാണ് അന്‍ഷുവിനെ തോല്‍പ്പിച്ചത്. സാക്ഷി മാലിക് (62 കിലോ ഗ്രാം), ദീപക് പൂനിയ (86 കിലോ ഗ്രാം) എന്നിവര്‍ക്കും ഇന്ന് ഫൈനല്‍ മത്സരങ്ങളുണ്ട്. 

ഗോദയില്‍ മെഡല്‍ വേട്ട, ഇരട്ട സ്വര്‍ണം! ബജ്‌റംഗ് പൂനിയയും സാക്ഷി മാലിക്കും മലര്‍ത്തിയടിച്ചത് കനേഡിയന്‍ താരങ്ങളെ

ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ പൂനിയ കനേഡിയന്‍ താരത്തെ 9-2നാണ് തോല്‍പ്പിച്ചത്. താരത്തിന്റെ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2014ല്‍ വെള്ളി നേടാന്‍ താരത്തിനായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഗോള്‍ കോസ്റ്റില്‍ സ്വര്‍ണം നേടാന്‍ താരത്തിനായിരുന്നു. ഇതോടെ ഹാട്രിക് മെഡല്‍ നേടാനും താരത്തിനായി.

നേരിയ പരിക്ക് അലട്ടിയിരുന്നെങ്കിലും ബര്‍മിങ്ഹാമില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു അന്‍ഷു. ഓസ്ലോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയാണ് 21കാരിയായി അന്‍ഷു ഇന്ത്യയുടെ പ്രതീക്ഷയായി വളര്‍ന്നത്. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരവുമായിരുന്നു അന്‍ഷു. 

'ആ വാദം ശരിയാവില്ല'; ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ശാസ്ത്രിയെ പ്രതിരോധിച്ച് മുന്‍ ഇന്ത്യന്‍ താരം

സെമിയില്‍ ഓസ്‌ട്രേലിയയുടെ ഐറീന്‍ സൈമനോയ്ഡിസിനെ 10-ന് മലര്‍ത്തിയടിച്ച മികവ് ആവര്‍ത്തിക്കാന്‍ ഫൈനലില്‍ അന്‍ഷുവിന് ആയില്ല. റെപ്പഷേജ് റൗണ്ടില്‍ ജയിച്ച ഇന്ത്യയുടെ ദിവ്യ കക്രന്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios