ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര
'ഒളിംപിക് സ്വര്‍ണമെഡൽ ക്ലബിൽ കൂടുതൽ ഇന്ത്യക്കാര്‍ എത്തുന്നതിന് ടോക്യോ സാക്ഷിയാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് ഇത്രത്തോളം മെഡല്‍ സാധ്യതയുള്ള മറ്റൊരു ഒളിംപിക്‌സ് വന്നിട്ടില്ല'.
ദില്ലി: ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ടോക്യോയിൽ ഉണ്ടാകുമെന്ന് ഷൂട്ടിംഗ് ഇതിഹാസം അഭിനവ് ബിന്ദ്ര. ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ ഇന്ത്യക്കെതിരെ വിവേചനം ഉണ്ടെന്ന വാദം ശരിയല്ലെന്നും ബിന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുപ്പത്തിമൂന്നാം വയസ്സിലെ വിരമിക്കൽ പ്രഖ്യാപനത്തിൽ നിരാശയില്ല. ഒളിംപിക് സ്വര്‍ണമെഡൽ ക്ലബിൽ കൂടുതൽ ഇന്ത്യക്കാര്‍ എത്തുന്നതിന് ടോക്യോ സാക്ഷിയാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് ഇത്രത്തോളം മെഡല്‍ സാധ്യതയുള്ള മറ്റൊരു ഒളിംപിക്‌സ് വന്നിട്ടില്ല. മൂന്ന് ദിവസ ക്വാറന്‍റീനെന്ന ചട്ടം ഇന്ത്യക്കാരോട് മാത്രമുള്ള വിവേചനമായി കാണാനാകില്ലെന്നും അഭിനവ് ബിന്ദ്ര പറഞ്ഞു.
ചരിത്രം തിരുത്തിയ ബീജിംഗിലെ സുവര്‍ണനേട്ടത്തിന് 13 ആണ്ട് തികയുമ്പോള്‍ യുവതലമുറയ്‌ക്ക് ആത്മവിശ്വാസം പകരാനായി എന്നതിലാണ് അഭിനവ് ബിന്ദ്രയ്‌ക്ക് അഭിമാനം. ബീജിംഗ് ഒളിംപിക്‌സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണം നേടിയതോടെ ഗെയിംസ് ചരിത്രത്തില്‍ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം അഭിനവ് ബിന്ദ്ര സ്വന്തമാക്കിയിരുന്നു.
ഷൂട്ടിംഗ് ഇതിഹാസം അഭിനവ് ബിന്ദ്രയുമായി സീനിയര്‍ സ്‌പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജ്ജ് നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്ന്(19/07/2021) രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona