Hockey Womens WC : വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് നാളെ നിര്‍ണായക മത്സരം; സ്‌പെയ്‌നിനെതിരെ ജയിക്കണം

പൂള്‍ ബിയില്‍ മത്സരിച്ച ഇന്ത്യ മൂന്നാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനില ടീമിന് രണ്ടാം മത്സരത്തില്‍ ചൈനയോടും ജയിക്കാനായില്ല.

India takes Spain Tomorrow in Hockey Womens World Cup

ബാഴ്‌സലോണ: വനിതാ ഹോക്കി ലോകകപ്പില്‍ (Hockey Womens World Cup) ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും. ആതിഥേയരായ സ്‌പെയിനാണ് (Spain) ക്രോസ്ഓവര്‍ പോരാട്ടത്തില്‍ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പൂള്‍ ബിയില്‍ ഒരു ജയം പോലുമില്ലാതെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. രണ്ട് സമനിലയും ഒരു തോല്‍വിയുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

പ്രതാപം വീണ്ടെടുക്കണം; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി എറിക് ടെന്‍ ഹാഗ്
 
സ്‌പെയിന്‍ പൂള്‍ ഡിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ക്രോസ്ഓവര്‍ മത്സരത്തില്‍ ജയിച്ചാല്‍ പതിമൂന്നാം തീയതി നടക്കുന്ന ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക.

കേരള ബ്ലാസ്‌റ്റേഴ്‌സിന് സപ്രൈസ് ക്ലബിന്റെ ആപ്പ്; പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ മഞ്ഞപ്പടയ്‌ക്കൊപ്പമുമുണ്ടാവില്ല

പൂള്‍ ബിയില്‍ മത്സരിച്ച ഇന്ത്യ മൂന്നാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനില ടീമിന് രണ്ടാം മത്സരത്തില്‍ ചൈനയോടും ജയിക്കാനായില്ല. രണ്ട് മത്സങ്ങളില്‍ സമനിലയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios