നീരജിന്റെ ഒളിംപിക് സ്വര്‍ണത്തില്‍ പങ്കാളി; എന്നിട്ടും പരിശീലകന്‍ ഉവൈ ഹോണിന് സ്ഥാനം തെറിച്ചു

59 കാരനായ ഹോണ്‍ ജാവലിന്‍ ത്രോയില്‍ 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ലോകത്തിലെ ഏകതാരമാണ്. 2017 മുതല്‍ അദ്ദേഹം ഇന്ത്യയുടെ ദേശീയ ജാലവിന്‍ ടീമിനൊപ്പമുണ്ട്.

India javelin coach Uwe Hohn sacked

ദില്ലി: ടോക്യോ ഒളിംപ്ക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടുമ്പോള്‍ പരിശീലകനായിരുന്ന ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറത്താക്കി. അടിസ്ഥാന സൗഹകര്യങ്ങളെ ചൊല്ലി ഫെഡറേഷനും ഹോണും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹോണിന്റെ പരിശീലനത്തില്‍ പൂര്‍ണ തൃപ്തി വരാത്തതിനാലാണ് ഒഴിവാക്കിയതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

59 കാരനായ ഹോണ്‍ ജാവലിന്‍ ത്രോയില്‍ 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ലോകത്തിലെ ഏകതാരമാണ്. 2017 മുതല്‍ അദ്ദേഹം ഇന്ത്യയുടെ ദേശീയ ജാലവിന്‍ ടീമിനൊപ്പമുണ്ട്. നീരജിന്റെ ഒളിംപിക് സ്വര്‍ണത്തില്‍ ഒരു വലിയ പങ്ക് അദ്ദേഹത്തിനുമുണ്ട്. നീരജ് ചോപ്രയ്ക്ക് പുറമേ അന്നു റാണി, ശിവ്പാല്‍ സിങ് എന്നിവരെയും ഹോണ്‍ പരിശീലിപ്പിച്ചു.

ഹോണിന് പകരം പുതിയ രണ്ട് പരീശീലകരെ കൊണ്ടുവരുമെന്നാണ് ഫെഡറേഷന്‍ പ്രസിഡന്റ് അദില്ലെ സുമാരിവാലയുടെ വിശദീകരണം. ''ഉവെ ഹോണിനെ പരിശീലക സ്ഥാനത്ത് നിന്ന് മാ്റ്റുകയാണ്. പുതിയ രണ്ട് പരിശീലകന്‍ പകരമായെത്തും. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും.'' അദ്ദേഹം വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios