ദേശീയ സിവിൽ സർവീസ് ചെസ്; കേരള വനിതാ ടീമിന് രണ്ടാം കിരീടം
ടീം ചെസിൽ കേരള വനിതാ ടീം രണ്ടാം തവണയും ഗോൾഡ് മെഡൽ നേടി
ഭുവനേശ്വര്‍: മാർച്ച് 11 മുതൽ 19 വരെ ഒഡിഷയിലെ ഭുവനേശ്വറിൽ വെച്ച് നടന്ന ഓൾ ഇന്ത്യ സിവിൽ സർവീസ് ചെസ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിന്‍റെ സുധ.പി (വില്ലേജ് ഓഫീസർ, കുറുമ്പത്തൂർ, മലപ്പുറം) ചാമ്പ്യൻ ആയി.
ടീം ചെസിൽ കേരള വനിതാ ടീം രണ്ടാം തവണയും ഗോൾഡ് മെഡൽ നേടി. ഫിഡേ റേറ്റഡ് താരങ്ങളായ ഷീന.ഇ(ജൂനിയർ അക്കൗണ്ടന്റ് ജില്ലാ ട്രഷറി കണ്ണൂർ), സുധ.പി(വില്ലേജ് ഓഫീസർ, കുറുമ്പത്തൂർ, മലപ്പുറം), നയൻതാര.ആർ(ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പാലക്കാട്), നീനു(PWD കോഴിക്കോട്), ശ്രീദ(ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്, ശ്രീകൃഷ്ണപുരം), സറീന (R.D. D, മലപ്പുറം) എന്നിവരടങ്ങിയ ടീമിന്റെ മാനേജർ സുജാതയും കോച്ച് സിന്ധു ജോണും( സെക്രട്ടേറിയറ്റ്) ആയിരുന്നു. ബോർഡ് പ്രൈസ് ഇനത്തിലും ഷീന.ഇ, സുധ.പി, നയൻതാര, നീനു എന്നിവർ ഗോൾഡ് മെഡലിന് അർഹരായി.