മണാലിയിലെ മരം കോച്ചുന്ന തണുപ്പും തോറ്റ് പിന്‍മാറി; ബൈക്ക് സ്റ്റണ്ടിംഗില്‍ താരമായി ഫസീല

മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള കേരളത്തിലെ ഏക വനിത. ദേശീയ ചാമ്പ്യന്‍ഷിപ്പുകളടക്കം 26 റേസുകളില്‍ പങ്കെടുത്തു. 

incredible success story of Fazeela from Kerala in Bike Stunting

കൊച്ചി: ബൈക്ക് സ്റ്റണ്ടിംഗില്‍ തരംഗമായി മാറി തൃപ്പൂണിത്തുറ സ്വദേശി ഫസീല. ഹിമാലയന്‍ റേസിംഗിൽ അടക്കം ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്‌ചവെച്ച ഫസീല മോട്ടോര്‍ സ്‌പോർട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള കേരളത്തിലെ ഏക വനിതയാണ്.

ഉരുളന്‍ കല്ലുകളും കുന്നും ചരിവുകളും കണ്ടാല്‍ പലരും വഴി മാറി നടക്കും. പക്ഷെ ഫസി എന്നറിയപ്പെടുന്ന ഫസീലക്ക് ഈ പ്രതലങ്ങള്‍ സിരകളെ ത്രസിപ്പിക്കും. പിന്നെ ഒരു പാച്ചിലാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പുകളടക്കം ഇതുവരെ പങ്കെടുത്ത റേസുകളുടെ എണ്ണം 26. മണാലിയിലെ മരം കോച്ചുന്ന തണുപ്പും ഒരിക്കല്‍ ഫസീലക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ക്രോസ് കണ്ട്രിയില്‍ മൂന്നര ദിവസം കൊണ്ട് 2000 കിലോമീറ്റര്‍ ബൈക്ക് ഓടിച്ചപ്പോഴായിരുന്നു അത്. 

incredible success story of Fazeela from Kerala in Bike Stunting

റേസിംഗ് ട്രാക്ക് കഴിഞ്ഞാല്‍പ്പിന്നെ ഫസീലയെ കാണണമെങ്കില്‍ മറ്റൊരിടത്ത് എത്തണം. വ്യായാമത്തിനൊപ്പം മാനസിക ഉല്ലാസം കൂടി സമ്മാനിക്കുന്ന സുംബ ക്ലാസില്‍. ഒന്നാന്തരം ട്രെയിനറാണ് ഫസീല. ഒന്നിലും ഒരിക്കലും പിന്‍മാറി നില്‍ക്കേണ്ട കാര്യമില്ല എന്ന് വളര്‍ന്നുവരുന്ന പെണ്‍കുട്ടികളോട് ഫസി പറയുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്വന്തമായി ഒരു റേസിംഗ് ക്ലബാണ് ഫസീലയുടെ അടുത്ത ആഗ്രഹം. 

കാണാം ഫസീലയുടെ ബൈക്ക് സ്റ്റണ്ടിംഗ് വിശേഷങ്ങള്‍ 

ഐപിഎല്ലിന് തയ്യാറെടുക്കാന്‍ 'തലപ്പട'; സിഎസ്‌കെയുടെ പരിശീലനം ഇന്ന് മുതല്‍ യുഎഇയിൽ

സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി, സര്‍പ്രൈസ് വിക്കറ്റ്കീപ്പര്‍; ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; ടീമിനെ അഴിച്ചുപണിത് ഇംഗ്ലണ്ട്, ഡേവിഡ് മലനെ തിരിച്ചുവിളിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios