ഇന്ത്യൻ റേസിംഗ് ലീഗ്; നേട്ടവുമായി കൊച്ചി ഗോഡ് സ്പീഡ്
ഇന്ത്യൻ റേസിംഗ് ലീഗിന്‍റെ ആദ്യ റൗണ്ടിൽ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥയിലുള്ള ബംഗാൾ ടൈഗേഴ്‌സും വിജയം ഉറപ്പിച്ചു.
ചെന്നൈ:പ്രഥമ ഇന്ത്യൻ റേസിംഗ് ലീഗിൽ ആദ്യ റൗണ്ടിൽ എഫ്4 വിഭാഗത്തിൽ വിജയിച്ച് കൊച്ചി ഗോഡ് സ്പീഡ്.ടീമിന് വേണ്ടി ഓസ്ട്രേലിയിൽ നിന്നുള്ള ഹഗ് ബാർട്ടറാണ് വിജയിച്ചത്.19 ക്കാരനായ ബാർട്ടർ മത്സരത്തിൽ ഉടനീളം മികച്ച ആധിപത്യമാണ് പുലർത്തിയത്.മികച്ച വേഗതയാണ് റേസിംഗ് ട്രാക്കിൽ ഹഗ് ബാർട്ടർ പ്രകടമാക്കിയത്.
ഇന്ത്യൻ റേസിംഗ് ലീഗിന്‍റെ ആദ്യ റൗണ്ടിൽ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥയിലുള്ള ബംഗാൾ ടൈഗേഴ്‌സും വിജയം ഉറപ്പിച്ചു. മലേഷ്യയുടെ അലിസ്റ്റർ യുങ്ങാണ് ചാമ്പ്യൻഷിപ്പ് നേടിയത്.ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജേതാക്കൾ പ്രതികരിച്ചു.
റേസിംഗ് പ്രമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ, ഇന്ത്യയിലെ മോട്ടോർ സ്പോർട്സ് രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ റേസിംഗ് ലീഗ് ((IRL), ഫോർമുല 4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ് (F4IC). എന്നിങ്ങനെ രണ്ട് പ്രധാന ചാമ്പ്യൻഷിപ്പുകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്.
നവംബർ വരെ വിവിധ റൗണ്ടുകൾ ആയാണ് സീസണിലെ മത്സരങ്ങൾ. കൊൽക്കത്ത,ഹൈദരാബാദ്,ബാംഗ്ലൂർ,ചെന്നൈ,ഡൽഹി, ഗോവ,കൊച്ചി,അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങൾ കേന്ദ്രീകരിച്ച ടീമുകൾ ആകും ടീമുകൾ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ മത്സരത്തിനിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക