ആദ്യ ഗെയിം പിടിച്ചു, പിന്നീട് വീണു; എച്ച് എസ് പ്രണോയ് മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്‍റണില്‍ നിന്ന് പുറത്ത്

ലോംഗിനെതിരായ അവസാന രണ്ട് മത്സരത്തിലും പ്രണോയ് വിജയിച്ചിരുന്നു. എന്നാല്‍ അത് തുടരാന്‍ പ്രണോയിക്കായില്ല. ആദ്യ ഗെയിമില്‍ പാതിവഴി പിന്നിട്ടപ്പോള്‍ 11-7ന് പ്രണോയ് മുന്നിലായിരുന്നു.

HS Prannoy bows out in three games in Malaysia Masters

ക്വാലലംപൂര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ നിന്ന് മലയാളി താരം എച്ച് എസ് പ്രണോയ് പുറത്ത്. സെമിഫൈനലില്‍ എട്ടാം സീഡ് ലോങ് അംഗൂസാണ് പ്രണോയിയെ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നേടിയ പ്രണോയ്, രണ്ടും മൂന്നും ഗെയില്‍ തോല്‍വി സമ്മതിച്ചു. സകോര്‍ 17-21, 21-9, 21-17. കഴിഞ്ഞ ദിവസം പി വി സിന്ധുവും പുറത്തായിരുന്നു.

ലോംഗിനെതിരായ അവസാന രണ്ട് മത്സരത്തിലും പ്രണോയ് വിജയിച്ചിരുന്നു. എന്നാല്‍ അത് തുടരാന്‍ പ്രണോയിക്കായില്ല. ആദ്യ ഗെയിമില്‍ പാതിവഴി പിന്നിട്ടപ്പോള്‍ 11-7ന് പ്രണോയ് മുന്നിലായിരുന്നു. പിന്നാലെ 14-11ലേക്കെത്തിക്കാന്‍ ലോംഗിനായി. എന്നാല്‍ 18-14ലേക്ക് ലീഡുയര്‍ത്തിയ പ്രണോയ് വൈകാതെ ഗെയിം സ്വന്തമാക്കി. 

വിന്‍ഡീസ് പര്യടനത്തിന് ശേഷവും സഞ്ജുവിന് അവസരം ലഭിക്കുമോ? ഇന്ത്യക്ക് മറ്റൊരു ഏകദിന പരമ്പര കൂടി

രണ്ടാം ഗെയിമില്‍ തുടക്കം മുതല്‍ ലോംഗ്, പ്രണോയിയെ പിന്നിലാക്കി. 5-11ന് മുന്നിലെത്തിയ ലോംഗ് തുടക്കത്തില്‍ ലഭിച്ച ആധിപത്യം അവസാനംവരെ കൊണ്ടുപോകാന്‍ താരത്തിനായി. പിന്നീട് നാല് പോയിന്റുകള്‍ മാത്രമാണ് താരം വഴങ്ങിയത്. 9-21ന് ഗെയിം സ്വന്തമാക്കുകയും ചെയ്തു.

മൂന്നാം ഗെയിമിന്റെ പാതിവഴി പിന്നിട്ടപ്പോള്‍ ലോംഗ് 11-9ന് മുന്നിലായിരുന്നു. പിന്നീട് 12-14ലേക്ക് താരം ലീഡുയര്‍ത്തി. എന്നാല്‍ നാല് പോയിന്റുകള്‍ നേടിയ പ്രണോയ് 16-17ലേക്ക് വന്നു. പിന്നീട് ഒരു പോയിന്റ് മാത്രാണ് പ്രേണോയിക്ക് നേടാനായത്. തിരിച്ചടിച്ച ലോംഗ് സെറ്റും ഗെയിമും നേടി.

രവീന്ദ്ര ജഡേജയും സിഎസ്‌കെയും തമ്മില്‍ അകലുന്നു? ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ താരം ഡിലീറ്റ് ചെയ്തു

ലോക റാങ്കിംഗില്‍ 19-ാം സ്ഥാനത്തുള്ള പ്രണോയ് മലേഷ്യയില്‍ സീഡ് ചെയ്യപ്പെട്ടിരുന്നില്ല. പുരുഷ വിഭാഗത്തില്‍ അവശേഷിക്കുന്ന ഏക സീഡഡ് താരമാണ് ലോംഗ്. വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ലോക രണ്ടാം നമ്പര്‍ താരം  മലേഷ്യയുടെ തായ് സു യിങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അടിയറവ് പറഞ്ഞു. സ്‌കോര്‍-13-21 21-12 12-21.
 

Latest Videos
Follow Us:
Download App:
  • android
  • ios