കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷ് ടീമില്‍
അതേസമയം, എഫ് ഐ എച്ച് പ്രോ ലീഗില്‍ കളിച്ച ഗോള്‍ കീപ്പര്‍ സരാജ് കര്‍ക്കേറ, ഫോര്‍വേര്‍ഡ് ഷിലാന്‍ഡ ലക്ര, സുഖ്‌ജീത് സിംഗ് എന്നിവര്‍ ടീമിലില്ല. ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി കോമണ്‍വെല്‍ത്ത് ഗെയിസില്‍ രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ഹോക്കി ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്.
ദില്ലി: കോമൺവെൽത്ത് ഗെയിംസ് ഹോക്കിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൻപ്രീത് സിംഗാണ് 18 അംഗ ടീമിന്‍റെ നായകൻ. ഹര്‍മന്‍പ്രീത് സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പി ആര്‍ ശ്രീജേഷും 18 അംഗ ടീമിലുണ്ട്.
അതേസമയം, എഫ് ഐ എച്ച് പ്രോ ലീഗില്‍ കളിച്ച ഗോള്‍ കീപ്പര്‍ സരാജ് കര്‍ക്കേറ, ഫോര്‍വേര്‍ഡ് ഷിലാന്‍ഡ ലക്ര, സുഖ്‌ജീത് സിംഗ് എന്നിവര്‍ ടീമിലില്ല. ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി കോമണ്‍വെല്‍ത്ത് ഗെയിസില്‍ രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ഹോക്കി ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്.
റെക്കോര്‍ഡ് എറിഞ്ഞിടാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണ് നീരജ്, നെഞ്ചിടിച്ച് ആരാധകര്‍, വീഡിയോ
2024ലെ പാരീസ് ഒളിംപിക്സിനുള്ള യോഗ്യതാ ടൂര്‍ണമെന്‍റ് കൂടിയാണ് ഏഷ്യന്‍ ഗെയിംസ്. എന്നാല്‍ കൊവിഡ് ആശങ്കയെത്തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വത്തില്‍ നിന്ന് ചൈന പിന്‍മാറുകയും ഗെയിംസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒന്നാം നിര ടീമിനെ അയക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചത്.
പൂൾ ബിയിൽ ഇംഗ്ലണ്ട്, കാനഡ,വെയിൽസ്,ഘാന എന്നിവരോടാണ് ഇന്ത്യ മാറ്റുരയ്ക്കുക. ജൂലൈ 28ന് ആരംഭിക്കുന്ന ഗെയിംസില്‍ ഘാനയ്ക്കെതിരെ ജൂലൈ 31നാണ് ഇന്ത്യയുടെ ആദ്യ മത്സരം. കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യ രണ്ട് തവണ വെള്ളി നേടിയിട്ടുണ്ട്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഹോക്കിയില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ക്യാപ്റ്റന്‍ മൻപ്രീത് സിംഗിന്‍റെ നേതൃത്വത്തിലിറങ്ങിയ സംഘം കഴിഞ്ഞ വർഷം ടോക്കിയോ ഒളിംപിക്സിൽ വെങ്കലം സ്വന്തമാക്കിയിരുന്നു