ആറ് വയസ്സുകാരിക്ക് ജില്ലാ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ഇടം നൽകിയില്ല; ഇടപെട്ട് ഹൈക്കോടതി
ജൂൺ 28 ന് വടശ്ശേരിക്കരയിൽ നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിലാണ് കുട്ടിയെ പങ്കെടുപ്പിക്കാതിരുന്നത്.
ഇടുക്കി: ആറ് വയസ്സുകാരിക്ക് പത്തനംതിട്ട ജില്ലാ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ അവസരം നിഷേധിച്ച സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. കുട്ടിക്ക് തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞായിരുന്നു ആറു വയസ്സുകാരി ഭാവയാമി വിനോദിന് അസോസിയേഷൻ അവസരം നിഷേധിച്ചത്. തുടർന്ന് കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജൂൺ 28 ന് വടശ്ശേരിക്കരയിൽ നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിലാണ് കുട്ടിയെ പങ്കെടുപ്പിക്കാതിരുന്നത്. അതേസമയം, ബാഡ്മിന്‍റൺ ജില്ലാ - സംസ്ഥാന അസോസിയേഷനുകളുടെ നിലപാട് അറിഞ്ഞ ശേഷമാകും അന്തിമ ഉത്തരവ് പറയുക. ഭാരവാഹികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.