നേര്‍ക്കുനേര്‍ ഫലങ്ങള്‍ സിന്ധുവിന് അനുകൂലം; ബ്ലിഷ്‌ഫെല്‍റ്റിനെതിരെ പ്രീ ക്വാര്‍ട്ടറിനിറങ്ങുമ്പോള്‍ അറിയേണ്ടത്

ഇരുവരും മുമ്പ് നടന്ന മത്സരങ്ങള്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. അഞ്ച് തവണ ഏറ്റമുട്ടിയപ്പോള്‍ നാലിലും ജയം സിന്ധുവിനായിരുന്നു. ഒരു തവണ ബ്ലിഷ്‌ഫെല്‍റ്റും ജയിച്ചു. 

Here is the head to head record between Sindhu and Blichfeldt

ടോക്യോ: ഒളിംപിക് വനിതാ ബാഡ്മിന്റണ്‍ പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഷ്‌ഫെല്‍റ്റിനെ നേരിടാനൊരുങ്ങുന്ന പി വി സിന്ധുവിന് കാര്യങ്ങള്‍ അനായാസമായേക്കും. ഇരുവരും മുമ്പ് നടന്ന മത്സരങ്ങള്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. അഞ്ച് തവണ ഏറ്റമുട്ടിയപ്പോള്‍ നാലിലും ജയം സിന്ധുവിനായിരുന്നു. ഒരു തവണ ബ്ലിഷ്‌ഫെല്‍റ്റും ജയിച്ചു. 

റാങ്കിംഗില്‍ 12-ാം സ്ഥാനത്താണ് ബ്ലിഷ്‌ഫെല്‍റ്റ്. സിന്ധു ഏഴാം സ്ഥാനത്തും. ഈ വര്‍ഷം നടന്ന രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ സ്വിസ് ഓപ്പണിലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ഡാനിഷ് താരത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. 22-20, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

ഈ വര്‍ഷമാദ്യം നടന്ന തയ്‌ലന്‍ഡ് ഓപ്പണില്‍ സിന്ധുവിനെ തോല്‍പ്പിക്കാന്‍ ബ്ലിഷ്‌ഫെല്‍റ്റിനായിരുന്നു. അന്ന് ആദ്യ ഗെയിം 21-16ന് സ്വന്തമാക്കിയ ശേഷമാണ് സിന്ധു തോല്‍വി സമ്മതിച്ചത്. രണ്ടാം ഗെയിം 26-24ന് ബ്ലിഷ്‌ഫെല്‍റ്റും സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധുവിന് പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. 21-13ന് തോല്‍വി സമ്മതിച്ചു.

2019ല്‍ ഇരുവരും മൂന്ന് തവണയും സിന്ധുവാണ് ജയിച്ചത്. ആ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ ഓപ്പണിന്റെ ക്വാര്‍ട്ടറിലാണ് ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്. 19-21, 20-22 എന്ന സ്‌കോറിന് സിന്ധു ജയിച്ചുകയറി. ഏപ്രില്‍ മാസത്തില്‍ സിംഗപൂര്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലും ഇരുവരും തമ്മില്‍ മത്സരിച്ചു. അന്ന് 21-13, 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

ജൂലൈയില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ വീണ്ടും മത്സരം. അന്ന് ബ്ലിഷ്‌ഫെല്‍റ്റ് അല്‍പമെങ്കിലും ചെറുത്ത് നില്‍ക്കാന്‍ സാധിച്ചിരുന്നു. ആദ്യ ഗെയിം നേടിയ സിന്ധുവിനെതിരെ ബ്ലിഷ്‌ഫെല്‍റ്റ് 21-17ന് തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായക മൂന്നാം ഗെയിം 11-27ന് ജയിച്ച് സിന്ധു മത്സരം സിന്ധു മത്സരം സ്വന്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios