ബീഫുണ്ട്, ചിക്കനുണ്ട്, മുട്ടയുണ്ട്..; സ്‌കൂള്‍ കായികമേളക്ക് പഴയിടത്തിന്‍റെ കൈപ്പുണ്യത്തില്‍ വിഭവ സമൃദ്ധ ഭക്ഷണം

പഴയിടം മോഹനന്‍ നമ്പൂതിരിയാണ് കായികമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്.

here is the food menu for kerala state school sports meet

കൊച്ചി: 66മത് കേരള സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥകള്‍ക്കായി ഒരുക്കുന്നത് വിഭവസമൃദ്ധമായ ഭക്ഷണം. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രധാന ഭക്ഷണപ്പന്തല്‍ മഹാരാജാസ് സ്റ്റേഡിയത്തോട് ചേര്‍ന്നാണ് സജ്ജമാകുന്നത്. ഒരേ സമയം 1000 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും. 17 സ്ഥലങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കുമായി 12 ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ സജ്ജമാക്കും. പന്തലിനോട് ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിക്കാള്‍ എന്റര്‍ടെയ്ന്‍മെന്റ് ഡെസ്‌ക്കും തയ്യാറാക്കുന്നുണ്ട്.

പഴയിടം മോഹനന്‍ നമ്പൂതിരിയാണ് കായികമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. 12 ഭക്ഷണവിതരണം സ്ഥലങ്ങളിലും സസ്യ സസ്യേതര ഭക്ഷണം ഉണ്ടായിരിക്കും. ചോറ് - കറികള്‍ എന്നിവയ്ക്കുപുറമേ ചപ്പാത്തി, ചിക്കന്‍ കറി, ബീഫ് കറി, മുട്ട, പാല്‍, പഴവര്‍ഗങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങള്‍ ഭക്ഷണത്തിലുണ്ട്. അക്കൊമഡേഷന്‍ സെന്ററുകളായ വിദ്യാലയങ്ങളില്‍ ബെഡ് കോഫി പിടിഎയുടെ സഹായത്തോടെ നല്‍കും. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ചായ, രാത്രി ഭക്ഷണം എന്നിവ 12 ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും യഥാസമയം ലഭ്യമാകും. 12 ഭക്ഷണ വിതരണ പന്തലുകള്‍ക്കും പ്രാദേശിക തനിമയുള്ള പേരുകള്‍ നല്‍കിയിട്ടുണ്ട്.

ഓസീസ് പര്യടനത്തിന് മുമ്പ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം! ഇന്ത്യ എയ്‌ക്കെതിരായ സന്നാഹ മത്സരം കളിക്കില്ല

കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനാണ് ഭക്ഷണകമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത്. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനും എല്‍. മാഗി (കെ എസ് ടി എ സംസ്ഥാന സെക്രട്ടറി) കണ്‍വീനറും ശ്രീജിത്ത് വി എ, ബെന്നി കെ വി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ഏലിയാസ് മാത്യു, ഷിബു വി കെ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. പ്രാദേശികമായി ഇതിനകം രൂപീകരിച്ചിട്ടുള്ള സംഘാടക സമിതികളുടെ നേതൃത്വത്തില്‍ അധ്യാപകര്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍, വോളന്റിയേഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഓരോ സ്ഥലത്തും ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. 

പ്രാദേശിക സംഘാടക സമിതി ചെയര്‍മാന്‍മാരായ പി ആര്‍ റെനീഷ്, ബെന്നി ഫെര്‍ണാണ്ടസ്, മാലിനി കുറുപ്പ്, രമ സന്തോഷ്, ജൂബിള്‍ ജോര്‍ജ്, കെ കെ ടോമി, സീമ കണ്ണന്‍ എന്നിവരോടൊപ്പം സംഘടനാ പ്രതിനിധികളായ നിഷാദ് ബാബു, ഷിബു ടികെ, സുജിലാ റാണി, ബിനോജ് വാസു, ബെന്‍സന്‍ വര്‍ഗീസ്, ടി.എ അബൂബക്കര്‍, എ എന്‍ അശോകന്‍ എന്നിവരും ചേര്‍ന്ന് വിതരണകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios