ദേശീയ ഗെയിംസിന് ഗുജറാത്ത് വേദിയാവും
ഗുജറാത്തിലെ അഹമ്മദാബാദ്,ഗാന്ധിനഗർ, സൂറത്ത്, വഡോദര,രാജ്കോട്ട്, ഭാവ്നഗർ എന്നീ ആറ് നഗരങ്ങളിലായാണ്
മത്സരങ്ങൾ നടക്കുക.
അഹമ്മദാബാദ്: ഗോവയിൽ നടക്കേണ്ട 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്ത് വേദിയാകും. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 10 വരെയാണ് ദേശീയ ഗെയിംസ് തീരുമാനിച്ചിരിക്കുന്നത്. ഗെയിംസ് നടത്താനുള്ള സന്നദ്ധത ഗോവ അറിയിക്കാത്തതിനാലാണ് തീരുമാനമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചു.
ആരംഭിക്കലാമാ...ഈ സീസണിലെ ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഗുജറാത്തിലെ അഹമ്മദാബാദ്,ഗാന്ധിനഗർ, സൂറത്ത്, വഡോദര,രാജ്കോട്ട്, ഭാവ്നഗർ എന്നീ ആറ് നഗരങ്ങളിലായാണ്
മത്സരങ്ങൾ നടക്കുക. ഗുജറാത്ത് ആദ്യമായാണ് ദേശീയ ഗെയിംസിന് വേദിയാകുന്നത്. 34 ഇനങ്ങളിലായി 7000ലധികം കായികതാരങ്ങൾ ഗെയിംസിൽ പങ്കെടുക്കും.
ആരൊക്കെ തിരിച്ചെത്തിയാലും രണ്ടാം ടി20യില്‍ കാര്യമായ മാറ്റം ഇലവനില്‍ കാണില്ല: സഹീർ ഖാന്‍
2018,19 വർഷങ്ങളിൽ സംസ്ഥാനങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും 2020ൽ കൊവിഡ് കാരണവും മാറ്റിവച്ച
ഗെയിംസ് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഗുജറാത്തിന് അവസരം നൽകിയതിന് ഇന്ത്യൻ ഒളിംപിക്
അസോസിയേഷന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നന്ദി അറിയിച്ചു.