പൊലീസിൽ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോൾ ടീമുകൾ ആരംഭിക്കും: പിണറായി വിജയൻ
മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കായിക താരങ്ങളെ സേനയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം
തിരുവനന്തപുരം: പൊലീസിൽ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോൾ ടീമുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌പോർട്സ് ക്വാട്ടയിൽ നിന്നും നിയമനം ലഭിച്ച 57 ഹവിൽദാർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈനായാണ് മുഖ്യമന്ത്രി പാസിംഗ് ഔട്ടിൽ അഭിവാദ്യം സ്വീകരിച്ചത്.
ജയം കാത്ത് ആറാം മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും
മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കായിക താരങ്ങളെ സേനയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലന കാലത്ത് മികച്ച പ്രകടനം കാഴ്‌ചവച്ചവർക്ക് പൊലീസ് മേധാവി ട്രോഫികൾ സമ്മാനിച്ചു.
വമ്പന്‍ ജയവുമായി യുവന്‍റസ് മുന്നോട്ട്; ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോയ്‌ക്ക് ചരിത്ര നേട്ടം