ഫ്രഞ്ച് ഓപ്പണിന് ശേഷം വിരമിക്കുമെന്നുള്ള വാര്‍ത്ത; പ്രതികരിച്ച് റാഫേല്‍ നദാല്‍ 

ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് നദാല്‍. വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് നദാല്‍ പറഞ്ഞു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും യു എസ് ഓപ്പണും ടോക്കിയോ ഒളിംപിക്‌സും നദാലിന് നഷ്ടമായിരുന്നു. 

French Open Champion Rafael Nadal on his Retirement News

പാരീസ്: റാഫേല്‍ നദാല്‍ (Rafel Nadal) വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സജീവമായിരുന്നു. ഇന്നലെ പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ (French Open) കിരീടം നേടുന്നതിന് മുമ്പാണ് വാര്‍ത്തകള്‍ പരന്നത്. പിന്നാലെ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ (Casper Ruud) തോല്‍പ്പിച്ച് നദാല്‍ കിരീടം നേടുകയും ചെയ്തു.

മത്സരത്തിന് മുമ്പ് നദാല്‍ പറഞ്ഞതിങ്ങനെയായിരുന്നു. ''ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ തോല്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജയിക്കുകയെന്നത് മനോഹരമായ കാര്യമാണ്. എന്നാല്‍ ജീവിതത്തില്‍ കിരീടത്തേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റുപല കാര്യങ്ങളുമുണ്ട്.'' നദാല്‍ പറഞ്ഞു. ഇതോടെ ഫ്രഞ്ച് ഓപ്പണിന് ശേഷം താരം വിരമിക്കുമെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നു.

'ഹര്‍ഷലിനെ ചീത്ത വിളിച്ചിരുന്നില്ല, സിറാജ് പറഞ്ഞു...നീയൊരു കുട്ടിയാണ്'; വെളിപ്പെടുത്തി റിയാന്‍ പരാഗ്

എന്നാല്‍ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് നദാല്‍. വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് നദാല്‍ പറഞ്ഞു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും യു എസ് ഓപ്പണും ടോക്കിയോ ഒളിംപിക്‌സും നദാലിന് നഷ്ടമായിരുന്നു. 

ഈവര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയാണ് നദാല്‍ അതിശക്തമായി ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. സീസണിലെ മൂന്നാം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ നദാല്‍. ഈമാസം ഇരുപത്തിയേഴ് മുതല്‍ ജൂലൈ പത്ത് വരെയാണ് വിംബിള്‍ഡണ്‍. 

ഫ്രഞ്ച് ഓപ്പണ്‍ റാഫയ്‌ക്ക് സ്വന്തം; നദാലിന് 14-ാം കിരീടത്തില്‍ മുത്തം

മുപ്പത്തിയാറാം വയസിലാണ് നദാലിന്റെ പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടനേട്ടം. പതിമൂന്ന് വയസ്സ് കുറവുളള കാസ്പര്‍ റൂഡിനെതിരെ ഒറ്റ സെറ്റുപോലും വിട്ടുകൊടുക്കാതെ നേടിയ കിരീടത്തിളക്കത്തിനൊപ്പം ആരാധകര്‍ക്ക് മറ്റൊരു ഉറപ്പും നദാല്‍ നല്‍കി. കളിക്കളത്തില്‍ ഇനിയുമുണ്ടാവും. 

മുപ്പത്തിയാറുകാരനായ നദാല്‍ ഇരുപത്തിമൂന്നുകാരന്‍ ശിഷ്യനെ വീഴ്ത്തിയത് നേരിട്ടുള്ള സെറ്റുകള്‍ക്ക്. 6-3, 6-3, 6-0. പാരീസില്‍ 115 കളിയില്‍ നദാലിന്റെ നൂറ്റിപന്ത്രണ്ടാം ജയം. ഇരുപത്തിരണ്ടാം ഗ്രാന്‍സ്ലാം കിരീടം. റോജര്‍ ഫെഡററേക്കാളും നൊവാക് ജോകോവിച്ചിനെക്കാലും രണ്ടു ഗ്രാന്‍സ്ലാം കിരീടം കൂടുതല്‍. 

ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോര്‍ഡും റോളണ്ട് ഗാരോസിന്റെ സ്വന്തം നദാലിന് സ്വന്തം.
 

Latest Videos
Follow Us:
Download App:
  • android
  • ios