French Open : ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍, നദാലിന് കാസ്‌പര്‍ റൂഡ് എതിരാളി; വനിതാ ഫൈനല്‍ ഇന്ന്

രണ്ടാം സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെയാണ് റൂഡ് തോല്‍പ്പിച്ചത്

French Open 2022 Rafael Nadal Casper Ruud Into Mens singles Final

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനലിൽ(French Open 2022) റാഫേൽ നദാൽ-കാസ്പര്‍ റൂഡ് പോരാട്ടം. സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിൻമാറിയതോടെയാണ് നദാല്‍(Rafael Nadal) കലാശപ്പോരിന് യോഗ്യനായത്. രണ്ടാം സെറ്റ് പുരോഗമിക്കേയാണ് സ്വരേവിന് പരിക്കേറ്റത്. ആദ്യ സെറ്റ് 7-6ന് നദാൽ സ്വന്തമാക്കിയിരുന്നു. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന നദാലിന്റെ മുപ്പതാം ഗ്രാൻസ്ലാം ഫൈനലാണിത്. ഇരുപത്തിയൊൻപത് ഫൈനലുകളിൽ നദാൽ 21 കിരീടം നേടിയിട്ടുണ്ട്. 

രണ്ടാം സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെയാണ് റൂഡ് തോല്‍പ്പിച്ചത്. ഒരു ഗ്രാൻസ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ നോര്‍വെക്കാരനാണ് റൂഡ്. സ്കോർ 3-6, 6-4, 6-2, 6-2.

വനിതാ ചാമ്പ്യനെ ഇന്നറിയാം

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. ലോക ഒന്നാം നമ്പർതാരം ഇഗാ ഷ്വാൻടെക് ഫൈനലിൽ അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിടും. വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. പതിനെട്ടുകാരിയായ ഗൗഫ് ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസാനെ തോൽപിച്ചാണ് ആദ്യ ഗ്രാൻസ്ലാം ഫൈനലിന് യോഗ്യത നേടിയത്. ഇഗ സെമിയിൽ ഇരുപതാം സീഡ് ഡാരിയ കസാറ്റ്കിനയെ തോൽപിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടേയും ജയം. തുടർച്ചയായ മുപ്പത്തിനാല് വിജയവുമായാണ് ഇഗ ഫൈനലിൽ എത്തിയിരിക്കുന്നത്. അവസാന അഞ്ച് ടൂർണമെന്റിലും കിരീടം നേടാനും ഇഗയ്ക്ക് കഴിഞ്ഞു.

French Open : ഹൃദയഭേദകം, സ്വരേവ് പരിക്കേറ്റ് പിന്‍മാറി; ഫ്രഞ്ച് ഓപ്പണില്‍ റാഫേൽ നദാൽ ഫൈനലിൽ

Latest Videos
Follow Us:
Download App:
  • android
  • ios