French Open : ഹൃദയഭേദകം, സ്വരേവ് പരിക്കേറ്റ് പിന്‍മാറി; ഫ്രഞ്ച് ഓപ്പണില്‍ റാഫേൽ നദാൽ ഫൈനലിൽ

പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന നദാലിന്‍റെ മുപ്പതാം ഗ്രാൻസ്ലാം ഫൈനലാണിത്

French Open 2022 Mens singles semi finals Alexander Zverev injured Rafael Nadal into Final

പാരീസ്: ഫ്രഞ്ച് ഓപ്പൺ(French Open) ടെന്നിസിൽ മുൻ ചാമ്പ്യൻ റാഫേൽ നദാൽ(Rafael Nadal) ഫൈനലിൽ. സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവ്(Alexander Zverev) പരിക്കേറ്റ് പിൻമാറിയതോടെയാണിത്. രണ്ടാം സെറ്റ് 6-6ന് നിൽക്കേയാണ് സ്വരേവിന് പരിക്കേറ്റത്. ആദ്യ സെറ്റ് 7-6ന് നദാൽ സ്വന്തമാക്കിയിരുന്നു. 

പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന നദാലിന്‍റെ മുപ്പതാം ഗ്രാൻസ്ലാം ഫൈനലാണിത്. ഇരുപത്തിയൊൻപത് ഫൈനലുകളിൽ നദാൽ 21 കിരീടം നേടിയിട്ടുണ്ട്. ഞായറാഴ്ചത്തെ ഫൈനലിൽ കാസ്പർ റൂഡ്-മാരിൻ ചിലിച് രണ്ടാം സെമി വിജയിയെ നദാൽ നേരിടും. 

ENG vs NZ : കെയ്‌ന്‍ സ്റ്റൈല്‍ അതേപടിയില്‍; വില്യംസണെ അനുകരിച്ച് കുഞ്ഞ് ആരാധകന്‍റെ ബാറ്റിംഗ്- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios