ഫ്രഞ്ച് ഓപ്പണ്‍: ഫെഡററും മെദ്‌വദേവും രണ്ടാം റൗണ്ടില്‍, വനിതകളില്‍ മുന്‍ ചാംപ്യന്‍ പുറത്ത്
ഗ്രാന്‍ഡ്സ്ലാം കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌റ്റോമിനെയാണ് മുന്‍ ചാംപ്യന്‍ തോല്‍പ്പിച്ചത്.
പാരിസ്: റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പരിക്കിന് ശേഷം ഗ്രാന്‍ഡ്സ്ലാം കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌റ്റോമിനെയാണ് മുന്‍ ചാംപ്യന്‍ തോല്‍പ്പിച്ചത്. രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവ്, യുഎസിന്റെ റില്ലീ ഒപെല്‍ക, 15-ാം സീഡ് കാസ്പര്‍ റൂഡ്, 18-ാം സീഡ് ജാനിക് സിന്നര്‍ എന്നിവരും രണ്ടാം റൗണ്ടിലെത്തി.
ഇസ്റ്റോമിനെതിരെ അനായാസമായിരുന്നു ഫെഡററുടെ ജയം. 6-2, 6-4, 6-3 എന്ന സ്‌കോറിന് ജയിച്ചാണ് സ്വിസ് ഇതിഹാസം രണ്ടാം റൗണ്ട് ഉറപ്പാക്കിയത്. ഉസ്‌ബെക്കിന്റെ തന്നെ അലക്‌സാണ്ടര്‍ ബുബ്ലിക്കിനെയാണ് റഷ്യയുടെ മെദ്‌വദേവ് തോല്‍പ്പിച്ചത്. 3-6, 3-6, 5-7. ഒപെല്‍ക 6-3, 6-2, 6-4ന് സ്ലോവാക്യയുടെ ആന്ദ്രേ മാര്‍ട്ടിനെ തോല്‍പ്പിച്ചു. ഫ്രാന്‍സിന്റെ കാസ്പര്‍ പൈറേയ്‌ക്കെതിരെ 5-7, 6-2, 6-1, 7-6 ന്റെ ജയമാണ് റൂഡ് സ്വന്തമാക്കിയത്.
വനിതകളില്‍ സ്വിസ് താരം ബെലിന്‍ഡ ബെന്‍സിസ് രണ്ടാം റൗണ്ടിലെത്തി. 6-0, 6-3ന് പൊഡൊറോസ്‌കയെയാണ് ബെന്‍സിസ് തോല്‍പ്പിച്ചത്. നാലാം സീഡ് സോഫിയ കെനിനും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് യെലേന ഒസ്റ്റപെങ്കോയെയാണ് കെനിന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 4-6, 6-3. എല്ലിസ് മെര്‍ട്ടന്‍സ്, ഇഗ സ്വിയറ്റെക് എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.