വാർത്താസമ്മേളനത്തിൽ പങ്കെടുത്തില്ല; ഫ്രഞ്ച് ഓപ്പണില്‍ ഒസാക്കയ്‌ക്ക് കനത്ത പിഴ
ഇനിയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നാൽ ഒസാക്കയെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചു.
പാരിസ്: ഫ്രഞ്ച് ഓപ്പണിലെ ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന ജപ്പാൻ താരം നവോമി ഒസാക്കയ്‌ക്ക് പിഴ ചുമത്തി. മാധ്യമ പ്രവർത്തകരോട് സംസാരിക്കാതിരുന്നതിന് പതിനയ്യായിരം ഡോളറാണ് പിഴ ചുമത്തിയത്. ഇനിയും വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നാൽ ഒസാക്കയെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റ് ഗ്രാൻസ്ലാം ടൂർണമെന്റിലും വിലക്കേർപ്പെടുത്തും.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടാൻ മാനസികമായി പ്രയാസമുള്ളതിനാൽ ഫ്രഞ്ച് ഓപ്പണിനിടെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒസാക്ക നേരത്തെ പറഞ്ഞിരുന്നു. ഒസാക്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് റാഫേല്‍ നദാല്‍, ആഷ്‌ലി ബാര്‍ട്ടി, ദാനിൽ മെദ്വദേവ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. നാല് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് ഒസാക്ക.
അട്ടിമറിയോടെ തുടക്കം
ആദ്യ റൗണ്ടിൽ വൻ അട്ടിമറിയോടെയാണ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് തുടക്കമായത്. നാലാം സീഡ് ഡൊമിനിക് തീം ഒന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. അറുപത്തിയെട്ടാം റാങ്കുകാരനായ ഓസ്‌ട്രിയൻ താരം പാബ്ലോയാണ് തീമിനെ വീഴ്‌ത്തിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു പാബ്ലോയുടെ വിജയം. സ്‌കോർ 4-6, 5-7, 6-3, 6-4, 6-4.
മുൻ ചാമ്പ്യൻ റോജർ ഫെഡറർ ഇന്ന് ആദ്യ റൗണ്ടിൽ ഡെനിസ് ഇസ്റ്റോമിനെ നേരിടും. വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.
ഫ്രഞ്ച് ഓപ്പണിന് അട്ടിമറികളോടെ തുടക്കം; തീമും കെര്‍ബറും പുറത്ത്, ദിമിത്രോവ് പിന്മാറി
ഏത് പിച്ചും അതിജീവിക്കാനുള്ള ടീം ഇന്ത്യക്കുണ്ട്; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ഗവാസ്‌കര്‍
ഇന്ത്യക്കെതിരായി പിച്ചൊരുക്കുമ്പോള്‍ പലതവണ ആലോചിക്കും; പേസ് യൂനിറ്റിനെ പ്രശംസിച്ച് ഷമി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona