കൊവിഡ്: മുന്‍ ഹോക്കി താരം രവീന്ദര്‍ പാല്‍ സിംഗ് മരിച്ചു

1980ലെ മോസ്കോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും 1984ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സിലും 1979ലെ ജൂനിയര്‍ ലോകകപ്പിലും രവീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി സെന്‍റര്‍ ഹാഫില്‍ കളിച്ചിട്ടുണ്ട്.

 

Former Indian hockey player Ravinder Pal Singh succumbs to Covid-19

ലക്നോ: മുന്‍ ഇന്ത്യന്‍ ഹോക്കി താരവും മോസ്കോ ഒളിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവുമായ രവീന്ദര്‍ പാല്‍ സിംഗ്(65) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ലക്നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് രവീന്ദര്‍ പാല്‍ സിംഗിനെ ലക്നോവിലെ വിവേകാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കൊവിഡ് മുക്തനായശേഷം വാര്‍ഡിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമാകുകയും അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഇന്ന് രാവിലെ മരണം സംഭവിച്ചു. രവീന്ദര്‍ പാല്‍ സിംഗിന്‍റെ നിര്യാണത്തില്‍ കായിക മന്ത്രി കിരണ്‍ റിജിജു അനുശോചിച്ചു.

1980ലെ മോസ്കോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും 1984ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സിലും 1979ലെ ജൂനിയര്‍ ലോകകപ്പിലും രവീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി സെന്‍റര്‍ ഹാഫില്‍ കളിച്ചിട്ടുണ്ട്.

ഒളിംപിക്സിന് പുറമെ 1980ലും 83ലും ചാമ്പ്യന്‍സ് ട്രോഫിയിലും 1983ല്‍ നടന്ന സില്‍വര്‍ ജൂബിലി കപ്പിലും 1982ല്‍ മുംബൈയില്‍ നടന്ന ലോകകപ്പിലും 1982ല്‍ കറാച്ചിയില്‍ നടന്ന ഏഷ്യാ കപ്പിലും രവീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി കളിച്ചു. ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ജനിച്ച സിംഗ് അവിവാഹിതനാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios