യു എസ് ഓപ്പണില്‍ ചരിത്രം; കൗമാരതാരം എമ്മ റാഡുക്കാനുവിന് വനിതാ കിരീടം

കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാരതാരം കിരീടം നേടിയത്. 6-4, 6-3നായിരുന്നു 18കാരിയുടെ ജയം.

Emma Raducanu won first Grand Slam beats Leylah Fernandez in US Open

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുക്കാനുവിന്. കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാരതാരം കിരീടം നേടിയത്. 6-4, 6-3നായിരുന്നു 18കാരിയുടെ ജയം. 44വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം യുഎസ് ഓപ്പണ്‍ ജയിക്കുന്നത്.

യോഗ്യതാ റൗണ്ട് കടന്നെത്തിയ താരമാണ് എമ്മ. ഇത്തരത്തില്‍ യോഗ്യത റൗണ്ട് കളിച്ച് കിരീടം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യതാരം കൂടിയാണ് എമ്മ. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും താരം നഷ്ടമാക്കിയില്ലെന്നുള്ളത് മ്‌റ്റൊരു അത്ഭുതം. ടൂര്‍ണമെന്റിന് എത്തും മുമ്പ് 150-ാം റാങ്കിലായിരുന്നു താരം. 

ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് ബെലിന്‍ഡ ബെന്‍സിസ്, ഗ്രീക്ക് താരം മരിയ സക്കാറി എന്നിവരെയെല്ലാം മറികടന്നാണ് താരം ഫൈനലില്‍ കടന്നത്. മുന്‍ റഷ്യന്‍ താരം മരിയ ഷറപോവയ്ക്ക് ശേഷം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി എമ്മ.

പുരുഷ കിരീടത്തിനായി ഇന്ന് നോവാക് ജോക്കോവിച്ചും ഡാനില്‍ മെദ്‌വദേവും ഏറ്റുമുട്ടും. ജോക്കോവിച്ചിന് കിരീടമുയര്‍ത്താനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന (21) റോജര്‍ ഫെഡററുടേയും റാഫേല്‍ നദാലിന്റെയും റെക്കോഡിനൊപ്പെത്താം. 

കൂടാതെ കാലണ്ടന്‍ ഗ്രാന്‍ഡ് സ്ലാമെന്ന നേട്ടവും താരത്തെ തേടിയെത്തും. സീസണിലെ യുഎസ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ താരം സ്വന്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios