യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ചരിത്ര ഫൈനല്‍; റഡുക്കാനു- ലൈല കലാശപ്പോര്

ഗ്രീക്ക് താരം മരിയ സക്കാറിയ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രിട്ടീഷ് താരം റഡുക്കാനു ഫൈനലില്‍ കടന്നത്.

Emma Raducanu takes Leylah Fernandez in US Open Final

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ എമ്മ റഡുക്കാനു- ലൈല ഫെര്‍ണാണ്ടസ് ഫൈനല്‍. ഗ്രീക്ക് താരം മരിയ സക്കാറിയ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രിട്ടീഷ് താരം റഡുക്കാനു ഫൈനലില്‍ കടന്നത്. കാനേഡിന്‍ താരമായ ലൈല ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അര്യാന സബലെങ്കയെ തോല്‍പ്പിച്ചു.

യോഗ്യതാ റൗണ്ടിലൂടെയാണ് 18കാരിയായ റഡുക്കാനു യുഎസ് ഓപ്പണിനെത്തുന്നത്. യോഗ്യതാ റൗണ്ട് കഴിഞ്ഞുവന്ന് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിന് യോഗ്യത നേടുന്ന ആദ്യ താരമായിരിക്കുകയാണ് റഡുക്കാനു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് റഡുക്കാനു. ഗ്രീക്ക് താരം സക്കാറിയെ 6-1, 6-4 എന്ന സ്‌കോറിനാണ് റഡുക്കാനു തോല്‍പ്പിച്ചത്.

രണ്ടാം സീഡ് സബലെങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 18കാരിയായ ലൈല തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6, 4-6, 6-4. 1999ന് ശേഷം പ്രായം കുറഞ്ഞ രണ്ട് താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന ഫൈനലാണിത്. അന്ന് യുഎസ് ഓപ്പണില്‍ 17കാരി സെറിന വില്യംസ്, 18 വയസുണ്ടായിരുന്ന മാര്‍ട്ടിന് ഹിംഗിസിനെ നേരിട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios