Asianet News MalayalamAsianet News Malayalam

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം

തന്‍റെ സ്വര്‍ണമെഡല്‍ നേട്ടത്തില്‍ പ്രചോദനം നേടിയാണ് ഭാര്യയും സ്വര്‍ണം നേടിയതെന്നായിരുന്നു എമില്‍ സാട്ടോപെക്കിന്‍റെ വാദം

Emil Zatopek and Dana Zatopkova the husband-and-wife won Olympic gold medals
Author
First Published Jul 4, 2024, 3:53 PM IST

പാരീസ്: ലോക കായികമേളയായ ഒളിമ്പിക്സില്‍ പങ്കെടുക്കുകയെന്നത് ഏതൊരു കായിക താരത്തിന്‍റെയും സ്വപ്നമാണ്. ഒളിമ്പിക്സില്‍ മെഡല്‍ നേടിയാല്‍ അത് രാജ്യത്തിന് തന്നെ അഭിമാനമാകുന്നു. ഒരു രാജ്യത്ത് നിന്ന് ഒരു സ്വര്‍ണം നേടുന്നതുവരെ വളരെ പ്രധാനപ്പെട്ടതാകുമ്പോള്‍ ഒരു കുടുംബത്തില്‍ നിന്ന് തന്നെ രണ്ടുപേര്‍ സ്വര്‍ണം നേടിയാലോ? നേട്ടങ്ങള്‍ക്ക് ഇരട്ടത്തിളക്കമാകുന്നു. അങ്ങനെയൊരു നേട്ടം 1952, ഹെല്‍സിങ്ക് ഒളിമ്പിക്സില്‍ ഉണ്ടായി.

ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നടന്ന ഒളിമ്പിക്സില്‍, ചെക്കോസ്ലോവാക്യയില്‍ നിന്നെത്തിയ ഭര്‍ത്താവും ഭാര്യയുമാണ് സ്വര്‍ണം നേടിയത്. 'ചെക്ക് എക്സ്പ്രസ്' എന്നറിയപ്പെടുന്ന എമില്‍ സാട്ടോപെക്ക് 5000 മീ, 10000 മീ, മാരത്തോണ്‍ എന്നിവയില്‍ സ്വര്‍ണം സ്വന്തമാക്കി. ഭാര്യ ഡാണ ജാവലിന്‍ ത്രോയിലും സ്വര്‍ണം സ്വന്തമാക്കി.

തോര്‍പ്പിന്റെ ഒളിമ്പിക്സ് മെഡല്‍ തിരിച്ചുവാങ്ങി, മരണശേഷം മകള്‍ക്ക് നല്‍കി

നേട്ടങ്ങള്‍ക്ക് ശേഷം ഇരുവരും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രസകരമായ ഒരു സംഭവവുമുണ്ടായി.തന്‍റെ സ്വര്‍ണമെഡല്‍ നേട്ടത്തില്‍ പ്രചോദനം നേടിയാണ് ഭാര്യയും സ്വര്‍ണം നേടിയതെന്നായിരുന്നു എമില്‍ സാട്ടോപെക്കിന്‍റെ വാദം. ഭാര്യ ഡാണ ഇതിനെ എതിര്‍ത്തത് ഇങ്ങനെ: ആണോ, എങ്കില്‍ മറ്റേതെങ്കിലും പെണ്‍കുട്ടിക്ക് പ്രചോദനമേകൂ, എന്നിട്ട് അവള്‍ക്ക് 50 മീറ്ററിലധികം ജാവല്‍ ത്രോ ചെയ്യാനാകുമോ എന്ന് നോക്കൂ എന്നായിരുന്നു.

ഹെല്‍സിങ്കിയില്‍ 10000 മീറ്റര്‍ ദൂരം 29 മിനിറ്റ് 17 സെക്കന്‍ഡില്‍ ഓടിയെത്തിയ എമില്‍ സാട്ടോപെക്ക് 30 മിനിറ്റില്‍ താഴെ 10000 മീറ്റര് പിന്നിടുന്ന ആദ്യ ഓട്ടക്കാരനായിരുന്നു. ആറ് വര്‍ഷത്തോളം ഈ റെക്കോര്‍ഡ് തകരാതെ നിലനിന്നു.

ഒളിമ്പിക്സില്‍ നഗ്നനായി ഓടി, ആ താരം ചാമ്പ്യനുമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios