200 മീറ്ററിലും നിരാശപ്പെടുത്തി ദ്യുതി ചന്ദ്; സെമി കാണാതെ പുറത്ത്
23.00 സെക്കന്‍ഡാണ് താരത്തിന്റെ ബെസ്റ്റ്. അതിനടുത്തെത്താന്‍ പോലും ദ്യുതിക്ക് സാധിച്ചില്ല. അമേരിക്കയുടെ ഗബ്രിയേല തോമസ് (21.61) ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ടോക്യോ: 200 മീറ്ററില്‍ ഹീറ്റ്‌സിലും ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യൂതി ചന്ദ് പുറത്ത്. ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മത്സരം പൂര്‍ത്തിയാക്കി. നാലാം ഹീറ്റ്‌സില്‍ മത്സരിച്ച ദ്യുതി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
23.00 സെക്കന്‍ഡാണ് താരത്തിന്റെ ബെസ്റ്റ്. അതിനടുത്തെത്താന്‍ പോലും ദ്യുതിക്ക് സാധിച്ചില്ല. അമേരിക്കയുടെ ഗബ്രിയേല തോമസ് (21.61) ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നമീബിയയുടെ ക്രിസ്റ്റിന ബോവ (22.67), ബ്രസീലിന്റെ ക്രിസ്റ്റീന വിറ്റോറിയ റോസ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നേരത്തെ ലോക റാങ്കിംഗിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ദ്യുതി ഒളിംപിക്‌സിന് യോഗ്യത നേടിയിരുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന 100 മീറ്ററിലും താരത്തിന് സെമി ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ഇതുവരെ അവിനാഷ് സാബ്ലെ (സ്റ്റീപ്പിള്‍ ചേസ്), എം പി ജാബിര്‍ (400 ഹര്‍ഡില്‍സ്), 400 മീ റിലെ ടീം (മുഹമ്മദ് അനസ്, രേവതി വീരമണ്ണി, ശുഭ വെങ്കടേശന്‍, ആരോഗ്യ രാജീവ്) എന്നിവരെല്ലാം പുറത്തായിരുന്നു.