പാരീസ് പാരാലിംപിക്‌സ്: ഇന്ത്യക്ക് ഇരട്ട മെഡല്‍! ഷൂട്ടിംഗില്‍ അവനിക്ക് സ്വര്‍ണം, അമ്പെയ്ത്തില്‍ പ്രതീക്ഷ

ഇരു കൈകളുമില്ലാതെ മത്സരിക്കുന്ന താരം യോഗ്യതാ റൗണ്ടില്‍ ലോക റെക്കോര്‍ഡ് മറികടന്നു ശീതള്‍.

double medal for india in paris paralympics

പാരീസ്: പാരീസ് പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. വനിതകളുടെ ഷൂട്ടിംഗില്‍ അവനി ലെഖാര സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടി. ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിയില്ല, അവനി ലെഖാരെയുടെ ഉന്നവും. പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് അവനിക്ക് സ്വര്‍ണത്തിളക്കം. 249.7 പോയിന്റുമായാണ് അവനി ഒന്നാം സ്ഥാനത്ത്. ടോകിയോയിലെ സ്വര്‍ണം അവനി പാരിസില്‍ നിലനിര്‍ത്തിയത്. പാരാലിംപിക്‌സ് റെക്കോഡോടെ. പാരാലിംപിക്‌സില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇരുപത്തിരണ്ടുകാരിയായ അവനിക്ക് സ്വന്തം. 228.7 പോയിന്റുമായാണ് മോനയുടെ വെങ്കലം നേട്ടം. മോന പാരാലിംപിസില്‍ ഉന്നംപിടിക്കുന്നത് ആദ്യമായി. കൊറിയന്‍ താരത്തിനാണ് വെള്ളി. 

അതേസമയം, പാരിസ് പാരാലിംപിക്‌സ് അന്‌പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ ശീതള്‍ ദേവി. ഇരു കൈകളുമില്ലാതെ മത്സരിക്കുന്ന താരം യോഗ്യതാ റൗണ്ടില്‍ ലോക റെക്കോര്‍ഡ് മറികടന്നു ശീതള്‍. പാരാലിംപിക്‌സ് അമ്പെയ്ത്തില്‍ ഇരുകൈകളും ഇല്ലാതെ മത്സരിക്കുന്ന ഒരേയൊരു താരം കൂടിയാണ് ശീതള്‍. കോംപൗണ്ട് വിഭാഗം യോഗ്യതാ റൗണ്ടില്‍ ലോക റെക്കോര്‍ഡ് മറികടന്ന ശീതള്‍ 703 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.  ഒന്നാം സ്ഥാനത്തുള്ള തുര്‍ക്കി താരത്തിന് കൂടുതലുള്ളത് ഒറ്റ പോയിന്റ്. ശനിയാഴ്ച രാത്രിയാണ് പതിനേഴുകാരിയായ ശീതളിന്റെ എലിമിനേഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക.

സ്പാനിഷ് വമ്പന്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം! ജെസൂസ് ജിമെനെസിനെ പാളയത്തിലെത്തിച്ച് മഞ്ഞപ്പട

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ശീതള്‍ ജനിച്ചത് ഇരു കൈകളും ഇല്ലാതെ. പട്ടാള ക്യാമ്പിന് അടുത്തായതിനാല്‍ ചികിത്സയും പഠനവും ചെറുപ്പത്തിലേ സൈന്യം ഏറ്റെടുത്തു. പരിമിതികളെ മറികടന്ന നിശ്ചയദാര്‍ഡ്യം. മറ്റ് കുട്ടികളെപ്പോലെ ശീതള്‍ മരത്തില്‍ കയറുന്നത് കോച്ച് കുല്‍ദീപ് കുമാര്‍ കണ്ടതാണ് വഴിത്തിരിവായി. കുല്‍ദീപ് ശീതളിനെ അമ്പെയ്ത്ത് പഠിപ്പിച്ചു. അതും 15-ാം വയസില്‍. തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ പാരാലിംപിക്‌സ് അമ്പെയ്ത്തില്‍ രണ്ട് സ്വര്‍ണവും വെള്ളിയും. ഇപ്പോള്‍ പാരിസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും.

Latest Videos
Follow Us:
Download App:
  • android
  • ios