ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡൊമിനിക് തീം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ദിമിത്രോവിന് മുന്നില്‍ തകര്‍ന്നു
ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് ഓസ്ട്രിയന്‍ താരം പുറത്തായത്. സ്‌കോര്‍ 4-6, 4-6, 0-6.
സിഡ്‌നി: ഡൊമിനിക് തീം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് ഓസ്ട്രിയന്‍ താരം പുറത്തായത്. സ്‌കോര്‍ 4-6, 4-6, 0-6. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ നിലവിലെ റണ്ണറപ്പാണ് തീം.
ടൂര്‍ണമെന്റിലെ മൂന്നാം സീഡായ തീമിന് ഒരവസരവും നല്‍കാതെയാണ് ദിമിത്രോവ് മത്സരം പൂര്‍ത്തിയാക്കിയത്. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിസ്റ്റാണ് ദിമിത്രോവ്. എന്നാന്‍ ഇതുവരെ ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല.
മറ്റൊരു മത്സരത്തില്‍ 20-ാം സീഡ് കനേഡിയേന്‍ താരം ഓഗര്‍ അല്യാസിമെ അഞ്ച് സെറ്റ് നീണ്ട പൊരാട്ടത്തിനൊടുവില്‍ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത റഷ്യയുടെ അസ്ലന്‍ കരറ്റ്‌സേവാണ് അല്യാസിമെയെ തോല്‍പ്പിച്ചത്. രണ്ട് സെറ്റ് പിന്നില്‍ നിന്ന ശേഷമായിരുന്നു റഷ്യന്‍ താരത്തിന്റെ തിരിച്ചുവരവ്. ഇന്ന് 2.45ന് നടക്കുന്ന മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിലവിലലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച്, കാനഡയുടെ മിലോസ് റാവോണിച്ചിനെ നേരിടും. ആറാം സീഡ് ആന്ദ്രേ സ്വെരേവ് സെര്‍ബിയയുടെ ലാജോവിച്ചിനെതിരെ കളിക്കും.
വനിതകളില്‍ അമേരിക്കന്‍ താരം സെറീന വില്യംസ് ക്വാര്‍ട്ടറിലെത്തി. ബലാറസിന്റെ അര്യാന സബലെങ്കയെ തോല്‍പ്പിച്ചാണ് സെറീന ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 4-6, 6-2, 4-6. ജപ്പാന്റെ നവോമി ഒസാകയും ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഒസാക തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 4-6, 5-7. 2019ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് ഒസാക.