റോജര്‍ ഫെഡറര്‍ എടിപി ലോക റാങ്കിംഗിന് പുറത്ത്; വിംബിള്‍ഡണ്‍ നേടിയിട്ടും ജോക്കോവിച്ച് ഏഴാം സ്ഥാനത്ത്

40കാരനായ ഫെഡറര്‍ വിംബിള്‍ഡണിന് (Wimbledon) മുന്‍പ് 97ആം റാങ്കിലായിരുന്നു. അതേസമയം പുരുഷ കിരീടം നേടിയിട്ടും റാങ്കിംഗില്‍ നൊവാക് ജോക്കോവിച്ച് പിന്നോട്ടുപോയി.

Djokovic tumbles in ATP rankings despite Wimbledon triumph

ലണ്ടന്‍: കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി ലോക റാങ്കിംഗിന് പുറത്ത് പോയി ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ (Roger Federer). അവസാന 52 ആഴ്ചയിലെ പ്രകടനം കണക്കാക്കി ലോക റാങ്കിംഗ് തീരുമാനിക്കണം എന്ന മാനദണ്ഡം ആണ് ഫെഡററിന് തിരിച്ചടിയായത്. കഴിഞ്ഞ ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഫെഡറര്‍ ഇക്കാലയളവില്‍ ഒരു ടൂര്‍ണമെന്റിലും കളിച്ചിട്ടില്ല. 

40കാരനായ ഫെഡറര്‍ വിംബിള്‍ഡണിന് (Wimbledon) മുന്‍പ് 97ആം റാങ്കിലായിരുന്നു. അതേസമയം പുരുഷ കിരീടം നേടിയിട്ടും റാങ്കിംഗില്‍ നൊവാക് ജോക്കോവിച്ച് പിന്നോട്ടുപോയി. നേരത്തെ മൂന്നാം റാങ്കിലായിരുന്ന ജോക്കോവിച്ച് (Novak Djokovic), പുതിയ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 40-ാം റാങ്കുകാരനായി വിംബിള്‍ഡണിലെത്തിയ നിക് കിര്‍ഗിയോസ് ഫൈനലില്‍ കടന്നിട്ടും 45ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍, ഹര്‍ലീന്‍ തിരിച്ചെത്തി; കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീം അറിയാം

വിംബിള്‍ഡണ്‍ റാങ്കിംഗ് പോയിന്റ് പരിഗണിക്കേണ്ടെന്ന എടിപി തീരുമാനമാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. വിംബിള്‍ഡണില്‍ കളിക്കാന്‍ അനുമതി കിട്ടാതിരുന്ന റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് ഒന്നാം റാങ്കില്‍ തുടരും. 

ഒരുസ്ഥാനം മെച്ചപ്പെടുത്തിയ റാഫേല്‍ നദാല്‍ മൂന്നാമതെത്തി. അലക്‌സാണ്ടര്‍ സ്വെരേവാണ് രണ്ടാമത്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് നാലാമതുണ്ട്. കാസ്പര്‍ റൂഡാമ് അഞ്ചാം സ്ഥാനത്ത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ഇലവനും തമ്മില്‍ മത്സരം? പരിഗണനയിലെന്ന് ബിസിസിഐ

Latest Videos
Follow Us:
Download App:
  • android
  • ios